സൗദി അറേബ്യയില്‍ 25 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ അനുമതി. സൗദി കമ്മീഷന് ഫോര്‍ ടൂറിസം & നാഷണല്‍ ഹെറിറ്റേജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സൗദിയില്‍ 25ന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും.
കുടുംബത്തിലെ അംഗമോ, കൂട്ടാളിയോ ഇല്ലാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ല. പുതിയ പ്രഖ്യാപനത്തോടെ 25ന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാം. 30 ദിവസത്തേക്ക് സിംഗിള്‍ എന്‍ട്രി വിസയാണ് ടൂറിസ്റ്റ് വിസയായി അനുവദിക്കുകയെന്ന് ലൈസന്‍സിംഗ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഒമര്‍ അല്‍ മുബാറക് വ്യക്തമാക്കി.
നിലവില്‍ രാജ്യത്തുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം. 2018 ആദ്യ പാദത്തില്‍ തന്നെ സ്ത്രീകള്‍ക്കുള്ള ടൂറിസ്റ്റ് വിസകളുടെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും. സൗദിയിലെ പൗരന്മാര്ക്ക് പുറമെ ടൂറിസ്റ്റുകള്‍ക്കും സൗദി കൂട്ട് വേണമെന്ന രീതിയാണ് നടപ്പാക്കിയിരുന്നത്.