Wednesday September 26th, 2018 - 12:37:am
topbanner

പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു; അയല്‍ക്കാരിയെ ചുറ്റികയ്ക്ക് അടിച്ച് കൊന്നു

suji
പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു; അയല്‍ക്കാരിയെ ചുറ്റികയ്ക്ക് അടിച്ച് കൊന്നു

നോര്‍വിച്ച്: അയല്‍വാസിയോട് പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട സ്ത്രീയെ ചുറ്റികയ്ക്ക് അടിച്ച് കൊന്നു. നോര്‍വിച്ചിലാണ് 49കാരിയായ ഫര്‍ണാസ് അലിയെ കൊലപ്പെടുത്തിയത്. ഡാനി വില്ല്യംസിന്റെ വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കിടന്നത്.

2017 ജൂലൈ 28ന് കാണാതായ ഫര്‍ണാസിന്റെ മൃതദേഹമാണ് മാരകമായി മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. നോര്‍വിച്ച് ക്രൗണ്‍ കോടതിയിലാണ് വിചാരണ. ഫര്‍ണാസ് അലിയും അയല്‍ക്കാരനായ പ്രതിയും തമ്മില്‍ വലിയ പരിചയമൊന്നും ഉണ്ടായില്ലെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

ചുറ്റികയ്ക്ക് അടിയേറ്റതോടെയാണ് ഇര കുളിമുറിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. കഴുത്തില്‍ സമ്മര്‍ദം ഏറ്റതായും, ശരീരത്തില്‍ മര്‍ദ്ദനവും ഏറ്റതായി പരിശോധനകളും വ്യക്തമാക്കി. വീട്ടിലെ ജനലുകള്‍ തുറന്നിട്ട് വില്ല്യംസ് ഉച്ചത്തില്‍ പാട്ട് വെച്ചതിനെയാണ് ഇവര്‍ ചോദ്യം ചെയ്തത്.

ഇതോടെയാണ് അലിയെ തല്ലിക്കൊന്നത്. മൃതദേഹം വീട്ടിലെ കുളിമുറിയില്‍ ഉപേക്ഷിച്ച വില്ല്യംസ് സുഹൃത്തുക്കളെ കാണാന്‍ പോയി. ഇവരോട് ഒരു സ്ത്രീയെ കൊന്ന കാര്യം ഇയാള്‍ പറഞ്ഞെന്നാണ് വിവരം. എന്നാല്‍ കൊലപാതകം ഇയാള്‍ നിഷേധിക്കുകയാണ്.

 

Read more topics: death ,hammer , turn music down
English summary
woman was bludgeoned to death with a hammer after asking her neighbour to turn his music down
topbanner

More News from this section

Subscribe by Email