Sunday July 22nd, 2018 - 8:01:pm
topbanner
Breaking News

അല്ലാഹു അക്ബര്‍ വിളിച്ച് ശിരോവസ്ത്രം അണിഞ്ഞെത്തിയ സ്ത്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രമം അഴിച്ചുവിട്ടു; രണ്ട് പേര്‍ക്ക് പരുക്ക്

suji
അല്ലാഹു അക്ബര്‍ വിളിച്ച് ശിരോവസ്ത്രം അണിഞ്ഞെത്തിയ സ്ത്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രമം അഴിച്ചുവിട്ടു; രണ്ട് പേര്‍ക്ക് പരുക്ക്

മാഴ്‌സെയില്‍: ശിരോവസ്ത്രം അണിഞ്ഞെത്തിയ സ്ത്രീ നടത്തിയ അക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. അല്ലാഹു അക്ബര്‍ വിളിച്ച് കൊണ്ടാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇവര്‍ ബോക്‌സ്‌കട്ടര്‍ കത്തി ഉപയോഗിച്ച് കുത്തിപ്പരുക്കേല്‍പ്പിച്ചത്.

സതേണ്‍ പ്രാന്‍സിലെ ടൗലോണ്‍ മെഡിറ്ററേനിയന്‍ പോര്‍ട്ടില്‍ സ്ഥിതി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു അക്രമം. ഒരു ഉപഭോക്താവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി.

ചെക്ക്ഔട്ട് കൗണ്ടറില്‍ ജോലി ചെയ്യുന്ന സ്ത്രീക്കും അക്രമത്തില്‍ പരുക്കേറ്റു. ഇവരുടെയും മുറിവ് ഗുരുതരമല്ല. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

മാനസിക പ്രശ്‌നമുള്ള വ്യക്തി നടത്തിയ ഒറ്റപ്പെട്ട അക്രമമാണ് എന്നാണ് കരുതുന്നതെങ്കിലും തീവ്രവാദ ബന്ധവും തള്ളിക്കളഞ്ഞിട്ടില്ല. ജിഹാദി അക്രമണങ്ങള്‍ ആരംഭിച്ചത് മുതല്‍ ഫ്രാന്‍സ് അതീവ ജാഗ്രതയിലാണ്.

ഒരു ഉപഭോക്താവും രണ്ട് ജീവനക്കാരും ചേര്‍ന്ന് അക്രമിയെ കീഴടങ്ങി പോലീസിന് കൈമാറി. 2015 മുതല്‍ ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 240 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

English summary
woman shouting allahu akbar slashes two with knife in france
topbanner

More News from this section

Subscribe by Email