Thursday July 18th, 2019 - 4:16:am
topbanner
topbanner

ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് പരസ്യ ചുംബനം; ദൃശ്യങ്ങള്‍ ലൈവില്‍ വൈറല്‍

Jikku Joseph
ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് പരസ്യ ചുംബനം; ദൃശ്യങ്ങള്‍ ലൈവില്‍ വൈറല്‍

ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് പരസ്യ ചുംബനം. ജര്‍മന്‍ ചാനലായ ഡച്ച് വെല്‍ലെയുടെ റിപ്പോര്‍ട്ടര്‍ ജൂലിത്ത് ഗോണ്‍സാലസ് തേറനാണ് ഈ അനുഭവം. ലൈവ് റിപ്പോര്‍ട്ടിനിടെ യുവാവ് മോശമായി പെരുമാറുകയായിരുന്നു.യുവാവ് ചുംബിച്ചതില്‍ ഞെട്ടിയ ജൂലിത്ത് അത് പ്രകടിപ്പിക്കാതെ ജോലി തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷം ബ്രസീലിയന്‍ റിപ്പോര്‍ട്ടര്‍ ബ്രൂണ ഡോള്‍ട്ടറിക്കും ഇത്തരം അനുഭവം ഉണ്ടായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ജൂലിത്ത് തന്നെ വിഡിയോ പങ്കുവെച്ചു. ആദരിക്കൂ! ഇത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു.

എനിക്ക് ഫുട്‌ബോളിന്റെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്‌നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണമെന്ന് വീഡിയോ പങ്കുവെച്ച് അതില്‍ കുറിച്ചു. ചാനലിന്റെ സ്റ്റുഡിയോയിലെ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് തത്സമയം പ്രതികരിക്കുമ്പോഴാണ് യുവാവ് മാധ്യമ പ്രവര്‍ത്തകയെ ചുംബിച്ചത്. യുവാവിന്റെ അതിക്രമണത്തില്‍ ഞെട്ടിയെങ്കിലും അത് പ്രകടിപ്പിക്കാതെ ജൂലിത്ത് റിപ്പോര്‍ട്ടിങ്ങ് തുടര്‍ന്നു. ഈ ദൃശ്യങ്ങള്‍ ലൈവായി ലോകം കാണുകയും ചെയ്തു.

English summary
woman reporter sexually harassed during world cup broadcast
topbanner

More News from this section

Subscribe by Email