topbanner
Thursday March 30th, 2017 - 8:03:pm
topbanner

മോഷ്ടാവെന്നു തെറ്റിദ്ധരിച്ചു മരത്തില്‍ കെട്ടിയിട്ട യുവതിക്കു ദാരുണ അന്ത്യം

Jikku Joseph
മോഷ്ടാവെന്നു തെറ്റിദ്ധരിച്ചു മരത്തില്‍ കെട്ടിയിട്ട യുവതിക്കു ദാരുണ അന്ത്യം

സക്രെ: ബൊളീവിയയിലെ ഒരു ഗ്രാമത്തില്‍ 22 കാരിയായ യുവതിക്ക് ദാരുണ അന്ത്യം. മോഷ്ടാവെന്നു കരുതി നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതി വിഷ ഉറുമ്പുകളുടെ കടിയേറ്റു മരിച്ചു. ബൊളീവിയയുടെ തലസ്ഥാനമായ ലാസ് പാസില്‍ നിന്ന് 160 കിമി അകലെയുള്ള കര്‍നാവിയെന്ന ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലൊരാളുടെ വാഹനം മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ചാണ് 52കാരിയായ സ്ത്രീയെയും അവരുടെ രണ്ടു മക്കളെയും നാട്ടുകാര്‍ തടഞ്ഞുവച്ചത്. ഇതില്‍ മകളെയും 28കാരനായ മകനെയും ഗ്രാമവാസികള്‍ മര്‍ദ്ദിക്കുകയും തുടര്‍ന്നു മരത്തില്‍ കെട്ടിയിടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലിസ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഉഗ്ര വിഷമുള്ള ഉറുമ്പുകളുടെ കൂട് ഈ മരത്തിലുണ്ടായിരുന്നതായും ഇവയുടെ കടിയേറ്റ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായും ഇതേ തുടര്‍ന്നാണ് അന്ത്യമെന്നും പോലിസ് അറിയിച്ചു. യുവതിയുടെ ശ്വാസനാളത്തിന് ഉറുമ്പുകള്‍ കടിച്ചതാണ് മരണത്തിന്റെ പ്രധാന കാരണം. വിഷം ശരീരത്തിലേക്കു വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടാണ് യുവതിയുടെ മരണകാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

English summary
woman poisonous ants death in boilivia
topbanner topbanner

More News from this section

Subscribe by Email