Wednesday November 21st, 2018 - 3:41:pm
topbanner

കാടു കാണാനിറങ്ങിയ കുടുംബത്തിന് നേരെ ജിറാഫിന്റെ ആക്രമണം ; മൂന്നു വയസ്സുള്ള കുട്ടിയെ ചവിട്ടി അരച്ചു

suji
കാടു കാണാനിറങ്ങിയ കുടുംബത്തിന് നേരെ ജിറാഫിന്റെ ആക്രമണം ; മൂന്നു വയസ്സുള്ള കുട്ടിയെ ചവിട്ടി അരച്ചു

കാടിന്റെ വന്യത അടുത്തറിഞ്ഞിട്ടുള്ള ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ ഭാര്യയും മകനും ജിറാഫിന്റെ അക്രമത്തില്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍. സൗത്ത് ആഫ്രിക്കയിലെ വൈല്‍ഡ്‌ലൈഫ് റിസര്‍വില്‍ വെച്ചാണ് സംഭവം. ബ്ലൈഡ് വൈല്‍ഡ്‌ലൈഫ് എസ്റ്റേറ്റിന് സമീപം വെച്ചാണ് ജിറാഫ് 35കാരിയായ കാറ്റി വില്ല്യംസിനെയും, മകന്‍ മൂന്ന് വയസ്സുള്ള ഫിന്നിനെയും ചവിട്ടി അരച്ചത്.

ശാസ്ത്രജ്ഞയായ ഡോ. കാറ്റിയെയും മകനെയും രക്ഷിക്കാന്‍ ഓടിയെത്തിയത് ഭര്‍ത്താവ് ഡോ. സാം വില്ല്യംസാണ്. ഇദ്ദേഹം പെണ്‍ ജിറാഫിനെ ഓടിച്ച് വിട്ടതോടെയാണ് അക്രമത്തിന് അവസാനമായത്. ഏതാനും മാസം മുന്‍പാണ് സൗത്ത് ആഫ്രിക്കയില്‍ ഒരു ടിവി പരിപാടി ഷൂട്ട് ചെയ്യുന്നതിനിടെ ചാനല്‍ ക്യാമറാമാന്‍ ജിറാഫിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.

ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് സാം ഭാര്യയെയും മകനെയും അക്രമിക്കുന്ന ജിറാഫിനെ കാണുന്നത്. ഇദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇരുവരുടെയും ജീവന്‍ നഷ്ടമാകുമായിരുന്നു. റിസര്‍വില്‍ ഭാര്യക്കൊപ്പമാണ് സാം ജോലി ചെയ്യുന്നത്. എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.

കുഞ്ഞിനൊപ്പം സഞ്ചരിച്ച ജിറാഫ് മനുഷ്യന്‍ അതിനെ അക്രമിക്കുമെന്ന് ഭയന്നാണ് പ്രതിരോധിച്ചത്. അമ്മയ്ക്കും കുഞ്ഞിനും അടിയന്തര ശസ്ത്രക്രിയ നല്‍കിയാണ് ജീവന്‍ രക്ഷിച്ചത്. സ്ഥിതി ഗുരുതരമാണെങ്കിലും ജീവന് അപകടമില്ലെന്നാണ് റിപ്പോര്‍ട്ട്.

 

English summary
woman and son critically injured in giraffe attack
topbanner

More News from this section

Subscribe by Email