topbanner
Monday October 23rd, 2017 - 2:23:am
topbanner

വടക്കന്‍ കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീ; 10 മരണം, 100ലധികം പേര്‍ക്ക് പൊള്ളലേറ്റു [വീഡിയോ]

Jikku Joseph
വടക്കന്‍ കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീ; 10 മരണം, 100ലധികം പേര്‍ക്ക് പൊള്ളലേറ്റു [വീഡിയോ]

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ 10 മരണം. 100ലധികം പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരില്‍ ഏഴു പേര്‍ സൊനോമ, രണ്ടു പേര്‍ നാപാ, ഒരാള്‍ മെന്‍ഡോസിനോ കൗണ്ടി സ്വദേശികളാണ്. പൊള്ളലേറ്റവരെ നാപ, സൊനോമ മേഖലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കനത്ത പുക, ശ്വാസതടസം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നവരും ആശുപത്രിയില്‍ ചികിത്സ തേടി.



1500 ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്‍ട്രിയാണ് കാട്ടു തീയില്‍ കത്തിയമര്‍ന്നത്. 5000 ഏക്കറോളം മുന്തിരിത്തോട്ടം തീപിടിത്തത്തില്‍ കത്തി നശിച്ചുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



നാപയും സനോമയും ഉള്‍പ്പെടെ എട്ട് കൗണ്ടികളില്‍ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചതായി സനോമ കൗണ്ടി ഷെരീഫ് റോബ് ഗിയോര്‍ദാനോ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

വീശിയടിച്ച കാട്ടു തീയില്‍ 20000ത്തോളം പേര്‍ നാപ മേഖലയില്‍ നിന്ന് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ വൈന്‍ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കും തീ പിടിത്തത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. 1500 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.



കാട്ടു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
wildfire northern california 10 dead and 100 burned
topbanner topbanner

More News from this section

Subscribe by Email