Tuesday September 18th, 2018 - 9:28:pm
topbanner
Breaking News

ഭാര്യ ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചു ; ആറുമാസം പ്രായമുള്ള കുഞ്ഞിനെ വെടിവച്ചു കൊന്ന് പിതാവ്

suji
ഭാര്യ ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചു ; ആറുമാസം പ്രായമുള്ള കുഞ്ഞിനെ വെടിവച്ചു കൊന്ന് പിതാവ്

ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ പിതാവ് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിലേക്ക് വെടിവച്ചു. ബ്രസീലിലെ ലൂസിയാനയിലാണ് സംഭവം. 20 വയസ്സുള്ള ഭാര്യ ജെന്നിഫറുമായുള്ള തര്‍ക്കത്തിനൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് 25കാരനായ മെയ്‌കോണ്‍ സലൂസ്റ്റിയാനോ സില്‍വ ഈ ക്രൂരത നടപ്പാക്കിയത്. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം കുഞ്ഞ് മൈക്കിള്‍ കൊല്ലപ്പെട്ടതായി ആശുപത്രിയില്‍ സ്ഥിരീകരിക്കപ്പെട്ടു. 22 ഗേജ് പിസ്റ്റള്‍ ഇവരുടെ വീട്ടിലെ ലിവിംഗ് റൂമില്‍ നിന്നും കണ്ടെടുത്തു. പല തവണ നിറയൊഴിച്ച നിലയിലായിരുന്നു. എന്നാല്‍ മദ്യവും, കഞ്ചാവും വലിച്ച് കയറ്റിയതിനാല്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നാണ് ഇയാളുടെ മൊഴി.

രോഷം വര്‍ദ്ധിച്ചതോടെ പോയിന്‍ ബ്ലാങ്ക് റേഞ്ചിലാണ് പിതാവ് കുഞ്ഞിന് നേരെ നിറയൊഴിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ മുറിയില്‍ കിടക്കുകയായിരുന്ന കുഞ്ഞിന്റെ നെഞ്ചില്‍ തോക്ക് ചേര്‍ത്ത് വെച്ചാണ് സില്‍വ കൃത്യം നടപ്പാക്കിയത്. വീട്ടിലെത്തിയ ഭര്‍ത്താവ് കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തിയാണ് സെക്‌സ് ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ ക്ഷീണിതയാണെന്നും താല്‍പര്യമില്ലെന്നും ഇവര്‍ മറുപടി നല്‍കി.

ഇത് രോഷാകുലനായ പ്രതി മര്‍ദ്ദനം ആരംഭിച്ചു. പിന്നീടാണ് തോക്കുമായി എത്തിയത്. ശാന്തമാകാന്‍ ജെന്നിഫര്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പ്രതി ട്രിഗര്‍ അമര്‍ത്തിയത്. ബോധംകെട്ടുപോയ ജെന്നിഫര്‍ മയക്കം വിട്ടുണര്‍ന്നതോടെയാണ് പോലീസിന്റെ സഹായം തേടിയത്.

 

English summary
wife refuse sex father shoot 6 month baby
topbanner

More News from this section

Subscribe by Email