Thursday May 24th, 2018 - 5:15:pm
topbanner

വിവാഹം കഴിഞ്ഞ് മൂന്നാം ദിനം ഭാര്യ മരണത്തിന് കീഴടങ്ങി; അധ്യാപികയുടെ ജീവനെടുത്തത് 5 ആഴ്ച മുന്‍പ് തിരിച്ചറിഞ്ഞ ബവല്‍ ക്യാന്‍സര്‍

suji
വിവാഹം കഴിഞ്ഞ് മൂന്നാം ദിനം ഭാര്യ മരണത്തിന് കീഴടങ്ങി; അധ്യാപികയുടെ ജീവനെടുത്തത് 5 ആഴ്ച മുന്‍പ് തിരിച്ചറിഞ്ഞ ബവല്‍ ക്യാന്‍സര്‍

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ സ്‌നേഹിച്ച് കൊതിതീരും മുന്‍പ് പ്രിയപ്പെട്ടവള്‍ ഭര്‍ത്താവിനെ വിട്ടകന്നു. ബവല്‍ ക്യാന്‍സറിന്റെ വേദനയില്‍ അമരും മുന്‍പ് മരണത്തില്‍ അഭയം പ്രാപിച്ചത് ചെംസ്‌ഫോര്‍ഡ് പ്രൈമറി സ്‌കൂള്‍ അധ്യാപിക കാറ്റി സട്ടര്‍ബൈയാണ്. അഞ്ച് ആഴ്ച മുന്‍പ് മാത്രം തിരിച്ചറിഞ്ഞ ബവല്‍ ക്യാന്‍സറാണ് 29കാരിയുടെ ജീവന്‍ കവര്‍ന്നത്. മൂന്ന് ദിവസം മാത്രം ഭാര്യക്കൊപ്പം ജീവിച്ച് വിടപറയേണ്ടി വന്ന ദുരന്തത്തിന്റെ മുഖത്ത് ഞെട്ടലോടെ നോക്കിനില്‍ക്കാന്‍ മാത്രമാണ് ഭര്‍ത്താവ് വില്ലിന് കഴിയുന്നത്.                                                                                                                                       
അവര്‍ അതിശയിപ്പിക്കുന്ന വ്യക്തിയായിരുന്നു. സ്‌കൂളില്‍ പഠിപ്പിച്ച കുട്ടികളുടെ മാതാപിതാക്കള്‍ പോലും സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. അവളെ ഭാര്യയെന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്', വില്‍ പറയുന്നു. ദഹനക്കുറവ് പോലുള്ള പ്രശ്‌നങ്ങളാണ് കാറ്റിയില്‍ ആദ്യം കണ്ടെത്തിയത്.
വേദന കടുപ്പമായതോടെയാണ് എ&ഇയില്‍ പരിശോധനയ്ക്ക് എത്തിയത്. ടെസ്റ്റുകളും, സ്‌കാനുകളും, എക്‌സ്‌റേയും നടത്തിയ ഫലം വന്നതോടെയാണ് ബവല്‍ ക്യാന്‍സറാണെന്നും ഇത് ലിവറിലേക്ക് എത്തിയെന്നും മനസ്സിലാകുന്നത്. കഷ്ടിച്ച് ഒരു വര്‍ഷം ജീവിക്കാന്‍ കിട്ടിയേക്കാം എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതോടെയാണ് കാറ്റിയും, വില്ലും വിവാഹിതരാകാന്‍ തീരുമാനിച്ചത്.                                                                                                                                                
വിവാഹം കഴിഞ്ഞ് മൂന്നാം ദിനം കാറ്റില്‍ മരണത്തിലേക്ക് യാത്രയായി. പ്രിയപ്പെട്ട അധ്യാപികയുടെ സ്മരണയ്ക്കായി മാള്‍ട്ടീസ് റോഡ് പ്രൈമറി സ്‌കൂളില്‍ ഒരു പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുകയാണ്.

 

Read more topics: wife , died, wedding
English summary
wife 29 dies three days after their perfect wedding

More News from this section

Subscribe by Email