Tuesday November 20th, 2018 - 7:27:pm
topbanner

റഷ്യയില്ലാത്ത ലോകം വേണ്ട; ഭൂമി ഭസ്മമാക്കുമെന്ന് പുടിന്‍

suji
 റഷ്യയില്ലാത്ത ലോകം വേണ്ട; ഭൂമി ഭസ്മമാക്കുമെന്ന് പുടിന്‍

റഷ്യയില്ലാത്ത ഭൂമി ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. റഷ്യക്കെതിരെ ആരെങ്കിലും ആണവായുധം പ്രയോഗിച്ചാല്‍ ആണവ മിസൈലുകള്‍ തൊടുത്ത് ലോകത്തെ ഭസ്മീകരിക്കുമെന്ന് പുടിന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ ഘട്ടത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ വെല്ലുവിളി.

റഷ്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിച്ചാല്‍ ലോകം ബാക്കിയുണ്ടാകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് പ്രസിഡന്റിന്റെ വാദം. നാട്ടിലുള്ളവരും വിദേശത്തുള്ളവരും ഇത് മനസ്സിലാക്കണം എന്ന ആമുഖത്തോടെയായിരുന്നു പ്രഖ്യാപനം. ആണവ ശേഖരം പ്രയോഗിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷ. പക്ഷെ തിരിച്ചടി നല്‍കേണ്ടി വന്നാല്‍ അതുണ്ടാകും, പുടിന്‍ വ്യക്തമാക്കി.

തന്റെ പ്രഖ്യാപനം ലോകത്തിനെ ആശങ്കപ്പെടുത്തുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ ഒരു റഷ്യക്കാരനെന്ന നിലയില്‍, റഷ്യന്‍ സ്റ്റേറ്റിന്റെ തലവനെന്ന നിലയില്‍ റഷ്യയില്ലാത്ത ഒരു ലോകം നിലനില്‍ക്കണോയെന്നാണ് പ്രസിഡന്റിന്റെ സംശയം. മാര്‍ച്ച് 18ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടിയാണ് പുടിന്റെ പ്രസ്താവനകളെന്നാണ് കരുതുന്നത്.

സ്വതന്ത്രനായാണ് ഇദ്ദേഹം മത്സരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാവെല്‍ ഗ്രുഡിന്‍, എല്‍ഡിപിആര്‍ പാര്‍ട്ടിയിലെ വ്‌ളാദിമര്‍ സിറിനോവ്‌സ്‌കി എന്നിവരാണ് എതിരാളികള്‍.

 

Read more topics: Russia, putin, nuclear doctrine
English summary
why would we want a world without Russia putin on Moscows nuclear doctrine
topbanner

More News from this section

Subscribe by Email