Tuesday May 21st, 2019 - 8:39:am
topbanner
topbanner

കറുത്ത വംശജനെ ട്രക്കിന്റെ പിന്നില്‍ കെട്ടിയിട്ട് തല വേര്‍പ്പെടുന്നത് വരെ വാഹനം ഓടിച്ചു; വംശീയ കൊലപാതകത്തില്‍ വെള്ളക്കാരന്റെ വധശിക്ഷ യുഎസ് നടപ്പാക്കി

suji
കറുത്ത വംശജനെ ട്രക്കിന്റെ പിന്നില്‍ കെട്ടിയിട്ട് തല വേര്‍പ്പെടുന്നത് വരെ വാഹനം ഓടിച്ചു; വംശീയ കൊലപാതകത്തില്‍ വെള്ളക്കാരന്റെ വധശിക്ഷ യുഎസ് നടപ്പാക്കി

യുഎസ് ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ വംശീയ കൊലപാതകം എന്നു പേരുകെട്ട കേസിലെ കുറ്റവാളിയെ ടെക്‌സാസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. വെള്ളക്കാരനായ ജോണ്‍ വില്ല്യം കിംഗിനെയാണ് ക്രൂരമായ കൊലപാതകം നടന്ന് 21 വര്‍ഷങ്ങള്‍ക്ക് ശേഷം കുത്തിവെച്ച് കൊന്നത്. കറുത്ത വംശജനെ ട്രക്കിന് പിന്നില്‍ കെട്ടിയിട്ട് മൂന്ന് മൈല്‍ ദൂരത്തോളം വാഹനം ഓടിക്കുകയായിരുന്നു. ശരീരം ഛിന്നഭിന്നമാക്കുന്നത് വരെ വാഹനം നിര്‍ത്തിയില്ല.

ജെയിംസ് ബൈര്‍ഡ് ജൂനിയറാണ് കിംഗിന്റെയും മറ്റ് രണ്ട് വംശീയ സുഹൃത്തുക്കളുടെയും ക്രൂരതയ്ക്ക് ഇരയായത്. ടെക്‌സാസിലെ ജാസ്പറിലുള്ള കല്ല് നിറഞ്ഞ വഴിയിലൂടെയാണ് ജെയിംസിനെ ഇവര്‍ വലിച്ചിഴച്ചത്. 1998ല്‍ 44കാരനായ കിംഗ് സംഭവത്തിന്റെ സൂത്രധാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഹണ്ട്‌സ്‌വില്ലയിലെ യൂണിറ്റില്‍ വെച്ച് വധശിക്ഷ നടപ്പാക്കാനും കോടതി ഉത്തരവിട്ടു.

കുത്തിവെയ്ക്കുമ്പോള്‍ നോക്കിനിന്ന ഇരയുടെ കുടുംബാംഗങ്ങളുടെ മുഖത്ത് നോക്കാന്‍ കിംഗ് തയ്യാറായില്ല. വിഷം കുത്തിവെച്ച് 12 മിനിറ്റിനുള്ളില്‍ ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. അന്തിമമായി എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.

ജെയിംസിനെ വലിച്ചിഴച്ചത് മൂലം ശരീരത്തിലെ മാംസം മുഴുവന്‍ പറഞ്ഞുപോയിരുന്നു. കഴുത്ത് വേര്‍പ്പെട്ടും പോയി.

 

English summary
white supremacist executed for dragging black man behind truck for 3 miles until his head ripped off
topbanner

More News from this section

Subscribe by Email