Thursday June 21st, 2018 - 7:20:pm
topbanner
Breaking News

ട്രംപ് കിം കൂടിക്കാഴ്ച ; അമേരിക്കക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടും

suji
ട്രംപ് കിം കൂടിക്കാഴ്ച ; അമേരിക്കക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടും

വാഷിങ്ടണ്‍ ; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ഏവരും ഉറ്റുനോക്കുകയാണ്. സിംഗപ്പൂരിലാണ് കൂടിക്കാഴ്ച. ഇതിനിടെ ഗൂഗിള്‍ രസകരമായ വാര്‍ത്ത പുറത്തുവിട്ടു.

ഗൂഗിള്‍ ട്രെന്റില്‍ ഏവരും തിരഞ്ഞത് സിംഗപൂര്‍ എവിടെയാണെന്നാണ്. ലോകത്തെവിടെയാണ് സിംഗപ്പൂര്‍, വടക്കന്‍ കൊറിയ എന്നിങ്ങനെയാണ് ചോദ്യങ്ങള്‍.

സിംഗപ്പൂര്‍ രാജ്യമാണോ അതോ ചൈനയിലേയോ ജപ്പാനിലേയോ ഉള്ള നഗരമാണോ എന്നീ ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കിം ജോങ് ഉന്നിന്റെ ഉയരമെത്ര, അദ്ദേഹത്തിന് ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ അറിയുമോ എന്നീ ചോദ്യങ്ങളാണ് അമേരിക്കന്‍ പൗരന്മാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ .

English summary
where in singapore google searh by us citizens

More News from this section

Subscribe by Email