Friday September 21st, 2018 - 9:47:am
topbanner
Breaking News

ഫെയ്‌സ്ബുക്കുമായി ഇടഞ്ഞ് വാട്‌സ്ആപ്പ് തലവന്‍ രാജിവെച്ചു

Jikku Joseph
ഫെയ്‌സ്ബുക്കുമായി ഇടഞ്ഞ് വാട്‌സ്ആപ്പ് തലവന്‍ രാജിവെച്ചു

വാട്‌സ്ആപ്പ് തലവന്‍ ജാന്‍ കോം രാജിവെച്ചു. മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാന്‍ കോം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ടെക്‌നോളജിക്ക് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ആസ്വദിക്കാന്‍ ഒരു മാറ്റം ആവശ്യമാണ്. എന്നായിരുന്നു കോം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വാട്‌സ്ആപ്പ് സ്ഥാപക നേതാക്കളിലൊരാളായ ജാന്‍ സമീപകാലത്ത് മാതൃ കമ്പനിയായ ഫെയ്‌സ്ബുക്ക് നേതൃത്വവുമായി തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പ് യൂസര്‍മാരുടെ വിവരങ്ങളുടെ സുരക്ഷാ പ്രശ്നങ്ങളും എന്‍ക്രിപ്ഷനിലെ വീഴ്ചയും കാരണം കോം ഫേസ്ബുക്ക് നേതൃത്വവുമായി ഇടഞ്ഞു എന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
whatsapp ceo co-founder jan koum says he is leaving facebook
topbanner

More News from this section

Subscribe by Email