topbanner
Thursday June 22nd, 2017 - 9:56:pm
topbanner

ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയായെന്ന് ടെക്കിയുടെ കണ്ടെത്തല്‍

NewsDesk
ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയായെന്ന് ടെക്കിയുടെ കണ്ടെത്തല്‍

ന്യൂയോര്‍ക്ക്: ലോക രാജ്യങ്ങളിലെല്ലാം കടന്നുചെന്ന് ആക്രമണം നടത്തിയ സൈബര്‍ വൈറസിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് സാങ്കേതിക വിദഗ്ധര്‍. ഗൂഗിള്‍ ടെക്കി നീല്‍ മേത്ത ഇതുമായി ബന്ധപ്പെട്ട കോഡിന്റെ ട്വീറ്റ് പോസ്റ്റ് ചെയ്തു.

വാനാക്രൈ വൈറസും ഉത്തരകൊറിയ നടത്തുന്ന സൈബര്‍ ആക്രമണ രീതികളും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. മാത്രമല്ല, വാനാക്രൈ വൈറസിന്റെ ആദ്യ വേര്‍ഷന്‍ ഉത്തരകൊറിയയിലെ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ലാസറസ് ഗ്രൂപ്പുമായി ഏറെ സാമ്യമുണ്ടെന്നും റഷ്യയിലെ കാസ്പര്‍സ്‌കൈയും ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ വാനാക്രൈ ആക്രമണത്തിനു ഉത്തരകൊറിയന്‍ ബന്ധങ്ങള്‍ ഏറെയുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികളും മുന്‍നിര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

2014 ല്‍ സോണി പിക്‌ചേഴ്‌സിനെ ആക്രമിച്ചത് ഉത്തരകൊറിയയില്‍ നിന്നുള്ള ലാസറസ് ഗ്രൂപ്പായിരുന്നു. 2016 ല്‍ ബെംഗ്ലാദേശി ബാങ്കിങ് നെറ്റ്‌വര്‍ക്ക് ആക്രമിച്ചതും ലാസറസ് ഗ്രൂപ്പായിരുന്നു. വാനാക്രൈ വൈറസ് നിര്‍മിച്ചിരിക്കുന്ന സമയം UTC +9 (ചൈനീസ് സമയം) ആണെന്നാണ് സുരക്ഷാ വിദഗ്ധന്‍ പ്രൊഫസര്‍ അലന്‍ വുഡ്‌വാര്‍ഡ് പറയുന്നത്.

Read more topics: WannaCry, ransomware, North Korea
English summary
The WannaCry ransomware has mysterious ties to North Korea
topbanner topbanner

More News from this section

Subscribe by Email