Tuesday February 19th, 2019 - 11:02:am
topbanner

യാത്ര തുടങ്ങിയ വിമാനത്തിലേക്ക് വൈകിയെത്തിയ യുവതി ഓടികയറാന്‍ ശ്രമിച്ചു ; സംഭവം ബാലിയില്‍

suji
യാത്ര തുടങ്ങിയ വിമാനത്തിലേക്ക് വൈകിയെത്തിയ യുവതി ഓടികയറാന്‍ ശ്രമിച്ചു ; സംഭവം ബാലിയില്‍

വിമാനത്താവളത്തില്‍ വൈകി എത്തിയ യുവതി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മറികടന്ന് പുറപ്പെടാനൊരുങ്ങിയ വിമാനത്തിന് അരികിലേക്കോടുന്ന വീഡിയോ വൈറല്‍. ഇന്‍ഡൊനേഷ്യയിലെ ബാലിയില്‍ ഗുറാഹ് റായ് വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ബാലിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പോകാന്‍ എത്തിയ ഹാനയിക്കാണ് വിമാനത്താവളത്തില്‍ വൈകി എത്തിയതോടെ വിമാനത്തില്‍ കയറാന്‍ പറ്റാതിരുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു.

ബോര്‍ഡിങ് ഗേറ്റില്‍ ഹാനയുടെ പേര് പല തവണ വിളിച്ചെങ്കിലും ഇവര്‍ എത്തിയില്ല. വിമാനം പുറപ്പെടുന്നതിന് പത്തുമിനിറ്റ് മുമ്പ് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മറികടന്ന് വിമാനത്തിന് അടുത്തേക്ക് ഇവര്‍ എത്തുകയായിരുന്നുവെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. വിമാനത്തിന് അടുത്തേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്ന ഹാനയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ബലമായി തടയുന്നത് വീഡിയോയില്‍ കാണാം.

Viral News

Read more topics: viral , chase down , plane
English summary
viral video shows woman trying to chase down plane
topbanner

More News from this section

Subscribe by Email