തെളിയിക്കപ്പെട്ട 55 ഓളം ലൈംഗീക അതിക്രമ കേസുകളില്‍ പ്രതിയായ വീഡിയോഗ്രാഫര്‍ക്ക് 30 വര്‍ഷം തടവ്. 37 കാരനായ തോമസ് വാള്‍ട്ടര്‍ ഒളിവര്ക്കാണ് പോര്‍ട്ട്ലാന്റ് കോടതി ശിക്ഷ വിധിച്ചത്. 55 കേസുകളാണ് തെളിഞ്ഞിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയത് ഉള്‍പ്പെടെ കേസുകളിലാണ് ശിക്ഷ.
സ്ത്രീകള്‍ കൂട്ട പരാതി നല്‍കിയതോടെ ഒളിവര്‍ക്കെതിരെ ഡിറ്റക്ടീവ് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ 55 പേരെ ഇയാള്‍ പീഡിപ്പിച്ചതായി കണ്ടെത്തി. ഒളിവറുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീകളാണ് ആദ്യം പരാതിയുമായി എത്തിയത്. പോര്ട്ട്ലാന്റിലെ പ്രമുഖ വീഡിയോ ഗ്രാഫറും ടിവി നാടക കലാകാരനുമാണ് ഇയാള്‍.
ഡേറ്റിങ് സൈറ്റുകളില്‍ നിന്നും പരിചയമുള്ള സ്ത്രീകളില്‍ നിന്നുമാണ് ഇയാള്‍ ഇരകളെ കണ്ടെത്തുന്നത്.വിവാഹ മോചിതകളും സ്കൂള്‍ കൂട്ടികളും മനുഷ്യ ക്കടത്ത് സംഘത്തില്‍ അകപ്പെട്ട കുട്ടികളും ഇരകളായി.
ഒളിവര്‍ ജോലി ചെയ്തതും താമസിച്ചതും അടക്കം ബന്ധപ്പെട്ട ഇടങ്ങളില്‍ നിന്നെല്ലാം പരാതി ലഭിച്ചെന്ന് ഡിക്ടക്ടീവ് ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി. കാറിലും വീട്ടിലും ഹോട്ടലുകളിലുമായി പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. എന്നാല്‍ പരാതി നല്‍കാത്ത നിരവധി പേരുണ്ടെന്നും അന്വേഷണം തുടരുമെന്നും ഏജന്‍സി അറിയിച്ചു. 2017 മേയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .