Tuesday November 13th, 2018 - 10:09:pm
topbanner

ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുന്നു: നിക്കി ഹാലെ

Jikku Joseph
ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുന്നു: നിക്കി ഹാലെ

ന്യൂയോര്‍ക്ക്: ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ലോകസമൂഹത്തെ ആശങ്കയുടെ മുള്‍മുനയിലാക്കിയ ഉത്തര കൊറിയയ്‌ക്കെതിരെ അമേരിക്ക രംഗത്ത്. ഉത്തര കൊറിയ യുദ്ധം ഇരന്ന് വാങ്ങുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് യു.എന്‍ രക്ഷാസമിതി യോഗത്തില്‍ അമേരിക്കയുടെ പ്രതിനിധിയായ നിക്കി ഹാലെ കുറ്റപ്പെടുത്തി. ഉത്തരകൊറിയയ്ക്ക് എതിരെ സാദ്ധ്യമായ ഏറ്റവും കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്ന് അവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

നയതന്ത്രതലത്തില്‍ ഉത്തരകൊറിയയെ നേരിടാനുള്ള ശ്രമങ്ങള്‍ ഇനി തുടര്‍ന്നിട്ട് കാര്യമില്ല. സംഭവിച്ചത് തന്നെ ധാരാളമാണ്. അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുദ്ധം യാചിച്ച് വാങ്ങുകയാണ് ഉത്തര കൊറിയ ചെയ്യുന്നത്. എന്നാല്‍, ക്ഷമയ്ക്ക് അതിരുണ്ടെന്ന കാര്യം അവര്‍ മറക്കരുത്. സര്‍വസീമകളും ലംഘിച്ച് ഉത്തരകൊറിയ നടത്തിയ അണുപരീക്ഷണം സമാധാനത്തിന് ഭീഷണിയാണ്. കൊറിയയ്‌ക്കെതിരെ ശക്തമായ നടപടി എടുത്തേ മതിയാകുവെന്നും രക്ഷാസമിതിയില്‍ നിക്കി ആവശ്യപ്പെട്ടു.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ ഉത്തരകൊറിയ വീണ്ടും പുതിയ പരീക്ഷണങ്ങള്‍ക്കു കോപ്പുകൂട്ടുകയാണെന്നും നിക്കി ആരോപിച്ചു. വന്‍ പ്രഹരശേഷിയുള്ള 50-60 കിലോ ടണ്‍ ഹൈഡ്രജന്‍ ബോംബാണ് ഭൂഗര്‍ഭത്തില്‍ ഉത്തര കൊറിയ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ ആണവ പദ്ധതികളെ പിന്തുണയ്ക്കുകയും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെയും നിക്കി ഹാലെ രംഗത്തെത്തി.

ഉത്തരകൊറിയയുടെ ഏറ്റവും അടുത്ത സുഹൃത്തും വ്യാപാര പങ്കാളിയുമായ ചൈനയെ ലക്ഷ്യമിട്ടായിരുന്നു ഹാലെയുടെ വിമര്‍ശനം. സമാധാനത്തിലേക്കു മടങ്ങിവന്ന കൊറിയന്‍ മുനമ്പില്‍ വീണ്ടും ഭീതി പരത്തിയാണ് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയത്. ഇതുവരെ നടത്തിയതില്‍വച്ച് ഏറ്റവും ശക്തമായ ആണവപരീക്ഷണമായിരുന്നു ഇത്. അവരുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മേഖലയില്‍ 6.3 തീവ്രതയുളള വലിയ ഭൂചലനത്തിനും കാരണമായിരുന്നു. ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച 'ലിറ്റില്‍ ബോയ്' അണുബോംബിന്റെ എട്ടിരട്ടി സംഹാരശേഷിയുള്ളതായിരുന്നു ഈ ബോംബ്. ഇത് ആറാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്.

English summary
usa seeks tough un approach to north korea
topbanner

More News from this section

Subscribe by Email