Tuesday March 19th, 2019 - 10:52:pm
topbanner
topbanner

ആണവ നിരായുധീകരണം പൂര്‍ത്തിയാക്കുംവരെ ഉത്തര കൊറിയന്‍ ഉപരോധം തുടരും ; ട്രംപ്

suji
ആണവ നിരായുധീകരണം പൂര്‍ത്തിയാക്കുംവരെ ഉത്തര കൊറിയന്‍ ഉപരോധം തുടരും ; ട്രംപ്

സിംഗപ്പൂര്‍ ; ആണവ നിരായുധീകരണം പൂര്‍ത്തിയാക്കുന്നത് വരെ ഉത്തര കൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ ആണവ മിസൈലുകള്‍ ഉപേക്ഷിച്ചെന്ന് തങ്ങള്‍ക്ക് ബോധ്യമാകുന്നത് വരെ ഉപരോധം തുടരുമെന്നും ആണവ ഭീഷണി ഉല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ ഇതു പറഞ്ഞത്. ആണവ നിരായുധീകരണത്തിന് കിം സമ്മതിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ നടത്തും. വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനുള്ള ക്ഷണം കിം സ്വീകരിച്ചതായും ട്രംപ് അറിയിച്ചു.

കിം ജോങ് ഉന്നിന് സ്വന്തം രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടുമെന്ന് ട്രംപ് വ്യക്തമാക്കി.

പുതിയ ചരിത്രത്തിന് തയ്യാറാടെക്കുകയാണ് തങ്ങള്‍ .പുതിയ അധ്യായം രചിക്കും ഭൂതകാലം ഭാവിയെ നിര്‍വചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Viral News

English summary
us to suspend military exercises with south korea says trump
topbanner

More News from this section

Subscribe by Email