topbanner
Thursday November 23rd, 2017 - 10:21:pm
topbanner
Breaking News

സ്‌കൂളില്‍ എട്ടുവയസുകാരിയുടെ ഹിജാബ് വലിച്ചൂരിയ അധ്യാപകനെ പുറത്താക്കി

NewsDesk
സ്‌കൂളില്‍ എട്ടുവയസുകാരിയുടെ ഹിജാബ് വലിച്ചൂരിയ അധ്യാപകനെ പുറത്താക്കി

വാഷിങ്ടണ്‍: സ്‌കൂളില്‍ വികൃതി കാണിച്ച എട്ടുവയസ്സുകാരിയുടെ ഹിജാബ് വലിച്ചൂരിയെടുത്ത അധ്യാപകനെ പിരിച്ചുവിട്ടു. അമേരിക്കയിലെ ബ്രോക്‌സിലെ ബെനിങ്ടണ്‍ സ്‌കൂളിലാണ് സംഭവം.

ഓഗന്‍തെഗ എദ എന്ന അധ്യാപകനാണ് വിദ്യാര്‍ഥിയുടെ ഹിജാബ് വലിച്ചൂരിയത്. ക്ലാസില്‍ വികൃതി കാണിച്ച പെണ്‍കുട്ടി അനുമതിയില്ലാതെ കസേരയില്‍ കയറിയിരുന്നതാണ് അധ്യാപകനെ ചൊടിപ്പിച്ചത്.

കുട്ടി അനുസരിക്കാതെ വന്നപ്പോഴാണ് ഹിജാബ് വലിച്ചൂരിയതെന്നാണ് അധ്യാപകെന്റ വാദം. ഹിജാബ് ഊരുന്നതിനിടെ കുട്ടിയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. അധ്യാപകെന്റ നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്നറിയിച്ച വിദ്യാഭ്യാസവകുപ്പിന്റെ വക്താവ് ഇദ്ദേഹത്തെ സ്‌കൂളില്‍നിന്നും പിരിച്ചുവിട്ടതായി അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് പിരിച്ചുവിട്ടതായ വിവരം പുറത്തുവിട്ടത്.

 

Read more topics: US, school, teacher, hijab
English summary
US schoolteacher rips off 8-year-old's hijab for 'misbehaving' in class, fired
topbanner topbanner

More News from this section

Subscribe by Email