topbanner
Saturday November 25th, 2017 - 9:23:am
topbanner
Breaking News

35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി; റഷ്യയും അമേരിക്കയും ശത്രുത കടുക്കുന്നു

NewsDesk
35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി; റഷ്യയും അമേരിക്കയും ശത്രുത കടുക്കുന്നു

വാഷിങ്ടന്‍: സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയെന്ന് ആരോപിച്ച് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് പുറത്താക്കി. റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടിയ രണ്ട് കെട്ടിടങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. പുറത്താക്കിയവര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അന്ത്യശാസനം നല്‍കി.

വാഷിങ്ടണിലുള്ള റഷ്യന്‍ എബസി, സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടാണ് എത്രയും പെട്ടന്ന് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ക്ക് പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്‍കി.

ജനുവരി 20നു പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പേ റഷ്യയുടെ സൈബര്‍ കടന്നുകയറ്റം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഒബാമ ഇന്റലിജന്‍സ് ഏജന്‍സികളോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ രാഷ്ട്രീയ വെബ്‌സൈറ്റുകളും ഇമെയില്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തിലാണ് കടുത്ത നടപടിയുമായി അമേരിക്ക നീങ്ങുന്നത്.

റഷ്യന്‍ ഇടപെടലാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് കാരണമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം അമേരിക്കന്‍ ആരോപണങ്ങള്‍ റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്.

അമേരിക്കന്‍ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും റഷ്യ അമേരിക്ക ബന്ധം തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു. ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അമേരിക്കന്‍ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Read more topics: US, Russia, hacking, official
English summary
US sanctions Russia over hacking, expels 35 officials
topbanner topbanner

More News from this section

Subscribe by Email