Saturday December 15th, 2018 - 3:52:am
topbanner

ആന്‍ഡമാനിലെ ആദിവാസികളെ ക്രിസ്തീയത പഠിപ്പിക്കാനെത്തിയ അമേരിക്കന്‍ ടൂറിസ്റ്റ് അമ്പേറ്റ് മരിച്ചു

suji
ആന്‍ഡമാനിലെ ആദിവാസികളെ  ക്രിസ്തീയത പഠിപ്പിക്കാനെത്തിയ അമേരിക്കന്‍ ടൂറിസ്റ്റ് അമ്പേറ്റ് മരിച്ചു

ആന്‍ഡമാന്‍ ദ്വീപിലെ വിദൂരമായ നോര്‍ത്ത് സെന്റിനെല്‍ ദ്വീപില്‍ ആദിവാസികളുടെ അമ്പേറ്റ് അമേരിക്കന്‍ ടൂറിസ്റ്റ് കൊല്ലപ്പെട്ടു. സംരക്ഷിത വിഭാഗക്കാരായ ആദിവാസി വിഭാഗങ്ങളുടെ അമ്പേറ്റാണ് 27-കാരനായ ജോണ്‍ ചൗവു കൊല്ലപ്പെട്ടതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക മീന്‍പിടുത്തക്കാരോടൊപ്പം ബോട്ടില്‍ സഞ്ചരിച്ച ശേഷം ഒറ്റയ്ക്ക് ദ്വീപിലേക്ക് പ്രവേശിക്കുകയായിരുന്നു. പുറംലോകവുമായി ബന്ധമില്ലാതെയാണ് ഇവിടുത്തെ ആദിവാസി വിഭാഗങ്ങള്‍ ജീവിക്കുന്നത്. ദ്വീപില്‍ കാലുകുത്തിയ ഉടനെ ജോണിന് നേരെ അമ്പുകള്‍ പാഞ്ഞുവന്നതായി അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കക്കാരനെ ദ്വീപിലെത്താന്‍ സഹായിച്ച മീന്‍പിടുത്തക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആന്‍ഡമാന്‍ ദ്വീപുകളില്‍ പല തവണ യാത്ര ചെയ്ത ശേഷമാണ് ആദിവാസി മേഖലയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ഇയാള്‍ ഇറങ്ങിത്തിരിച്ചത്.

മീന്‍പിടുത്തക്കാര്‍ക്ക് ഇതിനായി പണവും നല്‍കി. അമ്പുകള്‍ വരുന്നതും, കഴുത്തില്‍ കയറിട്ട് ഇയാളെ വലിച്ച് കൊണ്ടുപോകുന്നതും ഇവര്‍ കണ്ടു. ഭയന്ന് സ്ഥലംവിട്ട മീന്‍പിടുത്തക്കാര്‍ അടുത്ത ദിവസം ചെല്ലുമ്പോഴാണ് മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ആദിവാസി വിഭാഗങ്ങളെ സംരക്ഷിക്കാനായി ഇന്ത്യന്‍ നേവി പോലും കടന്നുചെല്ലാത്ത ഇടമാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ക്രിസ്ത്യന്‍ മതം പഠിപ്പിക്കാനാണ് ഇയാള്‍ ആദിവാസികളെ സമീപിച്ചതെന്ന് ആന്‍ഡമാന്‍ മാധ്യമ വെബ്‌സൈറ്റ് പറയുന്നു.

 

 

Read more topics: us man ,andaman island
English summary
us man out to explore cut off andaman island killed by protected tribe
topbanner

More News from this section

Subscribe by Email