Friday December 13th, 2019 - 1:29:pm
topbanner

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ യുഎസ് പൗരന്‍ അറസ്റ്റില്‍

suji
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ യുഎസ് പൗരന്‍ അറസ്റ്റില്‍

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ യുഎസ് പൗരന്‍ അറസ്റ്റില്‍. എറിക് ടര്‍ണര്‍ എന്ന 42 കാരനാണ് അറസ്റ്റിലായതെന്ന് സാന്‍ ബെര്‍ണാഡിനോ പോലീസ് അറിയിച്ചു. മൈസൂരു സ്വദേശി അഭിഷേക് സുധേഷ് ഭട്ടാണ് വെടിയേറ്റ് മരിച്ചത്. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന അഭിഷേകിന് പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ വച്ചാണ് വെടിയേറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ടു വര്‍ഷം മുമ്പ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കാനാണ് അഭിഷേക് കാലിഫോര്‍ണിയയില്‍ പോയത്. പഠനം പൂര്‍ത്തിയാക്കാന്‍ നാലു മാസം കൂടി മതിയായിരുന്നു. വെടിവയ്പിന്റെ കാരണം വ്യക്തമല്ല. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Read more topics: us man, arrest, indian
English summary
us man arrested who killed indian
topbanner

More News from this section

Subscribe by Email