topbanner
Wednesday December 13th, 2017 - 1:32:am
topbanner
topbanner

പാക് ചാര സംഘടന ഐഎസ്‌ഐയ്ക്ക് തീവ്രവാദികളുമായി ബന്ധമെന്ന് അമേരിക്ക

NewsDesk
പാക് ചാര സംഘടന ഐഎസ്‌ഐയ്ക്ക് തീവ്രവാദികളുമായി ബന്ധമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അമേരിക്ക. യു.എസ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് ആണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.

ഐ.എസ്.ഐയ്ക്ക് ഭീകരരുമായി ബന്ധമുണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. ഭീകരര്‍ക്ക് സഹായം നല്‍കുന്നില്ലെന്ന് പാകിസ്ഥാന്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അത് വിശ്വസിക്കാന്‍ അമേരിക്ക തയ്യാറല്ല. ഭീകരതയ്‌ക്കെതിരെ നടപടി എടുക്കാതെ അവര്‍ ഒഴിഞ്ഞു മാറുകയാണ്. ഇത് ലോകത്തെ ആശങ്കപ്പെടുത്തുന്നെന്നും ഡണ്‍ഫോര്‍ഡ് ചൂണ്ടിക്കാട്ടി.

പാകിസ്ഥാനെതിരെ നടപടി എടുക്കുന്നതിന് മുന്‍പ് അവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ പോവുകയാണ്. ഭീകരതയ്‌ക്കെതിരെ പോരാടാന്‍ പാകിസ്ഥാന് അമേരിക്ക പിന്തുണ നല്‍കും. എന്നാല്‍, ആ പോരാട്ടത്തില്‍ അവര്‍ ആത്മാര്‍ത്ഥത കാണിക്കണം. അല്ലാത്തപക്ഷം ലക്ഷ്യം കൈവരിക്കുക പ്രയാസമേറിയതായിരിക്കുമെന്നും ഡണ്‍ഫോര്‍ഡ് പറഞ്ഞു.

Read more topics: US, general, ISI, terrorist
English summary
Top US general accuses ISI of having links with terrorist groups
topbanner topbanner

More News from this section

Subscribe by Email