Friday July 19th, 2019 - 8:00:pm
topbanner
topbanner

ജറുസലേമില്‍ യുഎസ് എംബസി തുറന്നതില്‍ വന്‍ പ്രതിഷേധം: 37 പേര്‍ കൊല്ലപ്പെട്ടു

Jikku Joseph
ജറുസലേമില്‍ യുഎസ് എംബസി തുറന്നതില്‍ വന്‍ പ്രതിഷേധം: 37 പേര്‍ കൊല്ലപ്പെട്ടു

ജറുസലം: ജറുസലേമില്‍ യുഎസ് എംബസി തുറന്നതില്‍ പാലസ്തീന്‍ നടത്തിയ പ്രതിഷേധത്തിന് നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെയ്പ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്ക് തുടക്കമായാണ് യുഎസ് ജറുസലേമില്‍ എംബസി തുറന്നത്. യുഎസിന്റെ ഈ നീക്കം പലസ്തീനിലും മറ്റ് ലോകരാജ്യങ്ങള്‍ക്കിടയിലും പ്രതിഷേധം കത്തിക്കാളാന്‍ കാരണമായിത്തീര്‍ന്നു.

എംബസി തുറക്കുന്നതിനു മുന്നോടിയായാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. യുഎസിന്റെ നീക്കം പലസ്തീനിലും ലോകരാജ്യങ്ങള്‍ക്കിടയിലും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഗാസയില്‍ ഭരിക്കുന്ന ഹമാസ് 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' എന്ന പേരില്‍ കഴിഞ്ഞ ആറാഴ്ചയായി വന്‍ പ്രതിഷേധം നടത്തിവരികയായിരുന്നു.

എന്നാല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന വേലി ഭേദിക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇസ്രയേലിന്റെ വാദം. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു.

English summary
us embassy opens in jerusalem palestians killed in clashes gaza
topbanner

More News from this section

Subscribe by Email