Thursday March 21st, 2019 - 10:01:pm
topbanner
topbanner

വിമാനത്താവളത്തിനുള്ളില്‍ സഹയാത്രികയോട് മോശമായി പെരുമാറി ഐടി ഉദ്യോഗസ്ഥന് യുഎസില്‍ 9 വര്‍ഷം തടവുശിക്ഷ

suji
വിമാനത്താവളത്തിനുള്ളില്‍ സഹയാത്രികയോട് മോശമായി പെരുമാറി ഐടി ഉദ്യോഗസ്ഥന് യുഎസില്‍ 9 വര്‍ഷം തടവുശിക്ഷ

വിമാനത്തിനുള്ളില്‍ സഹയാത്രികയോട് മോശമായി പെരുമാറിയ തമിഴ്‌നാട് സ്വദേശിയായ ഐടി ഉദ്യോഗസ്ഥന് യുഎസില്‍ തടവുശിക്ഷ. പ്രഭു രാമമൂര്‍ത്തി(35)യെയാണ് യുഎസില്‍ 9 വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

അഞ്ചു ദിവസം നീണ്ട വിചാരണയ്ക്ക് ശേഷം ഓഗസ്റ്റിലാണ് രാമമൂര്‍ത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജനുവരി 3നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 2015ല്‍ എച്ച്1ബി വീസയില്‍ യുഎസിലെത്തിയ പ്രഭു രാമമൂര്‍ത്തിയാണ് (35) ശിക്ഷിക്കപ്പെട്ടത്. ഇയാളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും കോടതി വ്യക്തമാക്കി. രാമമൂര്‍ത്തിക്ക് 11 വര്‍ഷം തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം.

ലാസ് വേഗസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാന യാത്രയ്ക്കിടയില്‍ ഉറങ്ങിക്കിടന്ന സഹയാത്രികയോടായിരുന്നു ഇയാള്‍ മോശമായി പെരുമാറിയത്. ഈ യാത്രയില്‍ ഇയാള്‍ക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു.

 

Viral News

Read more topics: indian techie,us ,jail
English summary
us based indian techie get 9 years in jail
topbanner

More News from this section

Subscribe by Email