Monday January 21st, 2019 - 3:58:pm
topbanner

യുഎസും ഇറാനും യുദ്ധത്തിന്റെ വക്കിലെന്ന് വിദഗ്ധര്‍

suji
യുഎസും ഇറാനും യുദ്ധത്തിന്റെ വക്കിലെന്ന് വിദഗ്ധര്‍

വാഷിങ്ടണ്‍ ; യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും തമ്മിലുള്ള പോര് ഇരു രാജ്യങ്ങളേയും യുദ്ധത്തിന്റെ വക്കിലെത്തിച്ചതായി ലെബനീസ് രാഷ്ട്രീയ വിദഗ്ധന്‍ കാമെല്‍ വാസ്‌നെ പറഞ്ഞു.

ഇറാന്‍ ആണവ കരാറില്‍ നിന്ന് യുഎസ് പിന്മാറി. ഇറാനുമേല്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്തിയതോടെ ഇറാന്‍ ഇനി യുഎസിനെ വിശ്വാസത്തിലെടുക്കില്ല.

ഇറാന്റെ സാമ്പത്തിക അടിത്തറ എണ്ണ കയറ്റുമതിയാണ്. ഇതു സംരക്ഷിക്കാനായി എല്ലാ മാര്‍ഗ്ഗങ്ങളും പരിഗണിക്കുന്ന ഇറാന്‍ സ്വാഭാവികമായും യുദ്ധത്തിലേക്ക് പോകാനും തയ്യാറാകും. യുദ്ധമുണ്ടായാല്‍ യുഎസ് അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ വ്യക്തമാക്കി കഴിഞ്ഞു, വാസ്‌നെ പറഞ്ഞു.

Read more topics: us, iran, war
English summary
us and iran in a ways to war says experts
topbanner

More News from this section

Subscribe by Email