Friday November 16th, 2018 - 1:27:am
topbanner

വിവാഹിതര്‍ അല്ലാത്ത ആണും പെണ്ണും ഒരുമിച്ച് ഭക്ഷണം കഴിക്കേണ്ട; വിചിത്ര നിയമം ഈ രാജ്യത്ത്

suji
വിവാഹിതര്‍ അല്ലാത്ത ആണും പെണ്ണും ഒരുമിച്ച് ഭക്ഷണം കഴിക്കേണ്ട; വിചിത്ര നിയമം ഈ രാജ്യത്ത്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ യാഥാസ്ഥിതിക പ്രവിശ്യയായ അസേഹില്‍ പുതിയ വിചിത്ര നിയമം. ശരിയത്ത് നിയമം നിലനില്‍ക്കുന്ന ഇവിടെ അവിവാഹിതരായ ആണും, പെണ്ണും ഒരേ ടേബിളില്‍ ഇരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ ഇല്ലാത്ത സമയത്താണ് ഈ വിലക്ക് പ്രാബല്യത്തില്‍ ഉണ്ടാവുക.

പ്രാദേശിക സര്‍ക്കാര്‍ അംഗീകരിച്ച നിയമം അനുസരിച്ച് സ്വവര്‍ഗ്ഗരതിക്കാരെയും, രാത്രി 9 മണിക്ക് ശേഷം സ്ത്രീകള്‍ക്കും ഭക്ഷണം കൊടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. കൂടെ ബന്ധു ഉണ്ടെങ്കില്‍ ഈ നിയമം സ്ത്രീകള്‍ക്ക് ബാധകമല്ല. ശരിയത്ത് നിയമം അംഗീകരിക്കാത്ത എല്‍ജിബിടി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സേവനങ്ങള്‍ നല്‍കരുതെന്നും സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു.

ബന്ധു കൂടെ ഇല്ലാത്ത സമയത്ത് സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുതെന്നും നിയമം പറയുന്നു. ശരിയത്ത് നിയമം നിലനില്‍ക്കുന്ന നോര്‍ത്ത് സുമാത്ര ദ്വീപിലെ പ്രവിശ്യയാണ് അസേഹ്. അതേസമയം നിയമങ്ങള്‍ക്കെതിരെ വിമര്‍ശകരും, ബിസിനസ്സ് സ്ഥാപനങ്ങളും രംഗത്തെത്തി.

ശരിയത്ത് നിയമത്തെ തന്നെ തെറ്റായി വ്യാഖ്യാനിക്കുകയാണ് പ്രവിശ്യാ സര്‍ക്കാരെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുക മാത്രമാണ് ഇതിന്റെ ഉദ്ദേശമെന്നും ഇവര്‍ ആരോപിക്കുന്നു.

 

English summary
unmarried couples banned from sharing tables in indonesia
topbanner

More News from this section

Subscribe by Email