Tuesday August 21st, 2018 - 6:31:am
topbanner

കാറിലിരുന്ന് സ്വവര്‍ഗ്ഗപ്രേമികളുടെ ചുംബനം; ഉബര്‍ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരെ പിടിച്ച് പുറത്താക്കി

suji
കാറിലിരുന്ന് സ്വവര്‍ഗ്ഗപ്രേമികളുടെ ചുംബനം; ഉബര്‍ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരെ പിടിച്ച് പുറത്താക്കി

ന്യൂയോര്‍ക്ക്: കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യവെ സ്ത്രീ യാത്രക്കാര്‍ ചുംബിച്ചതോടെ ഇരുവരെയും ഉബര്‍ ടാക്‌സി ഡ്രൈവര്‍ പിടിച്ച് പുറത്താക്കി. നിയമവിരുദ്ധമാണ് ഇതെന്ന് അവകാശപ്പെട്ടാണ് ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍ ഈ നടപടി സ്വീകരിച്ചത്. സംഭവത്തെത്തുടര്‍ന്ന് അഹമ്മദ് അല്‍ ബൗതാരിയെന്ന ഡ്രൈവറുടെ ടാക്‌സി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

ന്യൂയോര്‍ക്ക് സിറ്റി ടാക്‌സി കമ്മീഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി പ്രണയത്തിലായ അലക്‌സ് ലോവിന്‍, എമ്മാ പിഷില്‍ എന്നിവരെയാണ് ഡ്രൈവര്‍ പുറത്താക്കിയത്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം മാന്‍ഹാട്ടണിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

ഉബറിന്റെ നിബന്ധനകള്‍ പ്രകാരം കാറില്‍ യാതൊരു വിധത്തിലുള്ള സ്‌നേഹപ്രകടനങ്ങളും പാടില്ല. എന്നാല്‍ തങ്ങള്‍ മോശമായി സ്പര്‍ശിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ചുംബനം ശ്രദ്ധിച്ചതോടെ വാഹനം വഴിയരികില്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി വിടുകയായിരുന്നു. സ്ത്രീകള്‍ ഉച്ചത്തില്‍ പാട്ടുവെച്ചും, കാലുകള്‍ സീറ്റില്‍ കയറ്റിവെച്ചും ഇവരുടെ പെരുമാറ്റം അസോലരപ്പെടുത്തിയെന്ന് ഡ്രൈവര്‍ പറഞ്ഞു.

 

English summary
uber driver in new york kicks out lesbian couple for kissing in car
topbanner

More News from this section

Subscribe by Email