topbanner
Monday October 23rd, 2017 - 6:12:am
topbanner

തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന് സംശയിക്കുന്ന 200 റഷ്യന്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ കണ്ടെത്തി

Jikku Joseph
തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന് സംശയിക്കുന്ന 200 റഷ്യന്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ കണ്ടെത്തി

സാന്‍ ഫ്രാന്‍സിസ്‌കോ: 2016 നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ റഷ്യ സമൂഹമാധ്യമങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് ശക്തി നല്‍കി ട്വിറ്ററിന്റെ വെളിപ്പെടുത്തല്‍.

റഷ്യന്‍ ബന്ധമുള്ള തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന് സംശയിക്കുന്ന 200 അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവയില്‍ 22 അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തയും ചിത്രങ്ങളും കാര്യങ്ങളും പ്രചരിപ്പിച്ചുവെന്നും ട്വിറ്റര്‍ യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചു.

ഫേസ്ബുക്കിലെ 500 വ്യാജ പേജുകളുമായോ പ്രൊഫൈലുകളുമായോ നേരിട്ട് ബന്ധമുള്ളവയാണ് കണ്ടെത്തിയ അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകളില്‍ നിന്ന് 179 ലിങ്കുകളാണ് കണ്ടെത്തിയത്. ഇവ ട്വിറ്റര്‍ നിയമം ലംഘിക്കുന്നതിനാല്‍ വേണ്ട നടപടി സ്വീകരിച്ചതായും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.

ഹില്ലരി വിരുദ്ധ വാര്‍ത്തകള്‍ ഈ അക്കൗണ്ടുകള്‍ വഴി പ്രചരിച്ചിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അക്കൗണ്ടുകള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നേരത്തെ തന്നെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

English summary
twitter found 200 russian accounts were suspected of involvement in the us election
topbanner topbanner

More News from this section

Subscribe by Email