Monday September 24th, 2018 - 3:13:pm
topbanner

പാസ് വേര്‍ഡ് മാറ്റാനാവശ്യപ്പെട്ട് ട്വിറ്റര്‍

akhila
പാസ് വേര്‍ഡ് മാറ്റാനാവശ്യപ്പെട്ട് ട്വിറ്റര്‍

വാഷിങ്ടണ്‍: ഉപയോക്താക്കളോട് പാസ് വേര്‍ഡുകള്‍ മാറ്റാനാവശ്യപ്പെട്ട് ട്വിറ്റര്‍. പാസ് വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ പിഴവുണ്ടായെന്നാണ് കാരണം പറയുന്നത. എന്നാല്‍ ഇതാരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.

ഒരാള്‍ പാസ് വേര്‍ഡ് അടിക്കുമ്പോള്‍ അത് മറച്ച് വെക്കുന്ന ടെക്നിക്കായ ട്വിറ്ററിന്റെ ഹാഷിങ്ങില്‍ പിഴവുണ്ടായതോടെ പാസ്വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ പാസ്വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ തങ്ങളുടെ എല്ലാ ഉപയോക്താക്കളെ അറിയിക്കുകയായിരുന്നു.

പിഴവ് എത്ര പാസ്വേര്‍ഡുകളെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. പാസ്വേര്‍ഡുകള്‍ ചോര്‍ന്നുവെന്ന ട്വിറ്ററിന്റെ അറിയിപ്പ് ലോകത്തെ ഉപയോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Read more topics: twitter, change passwords
English summary
twitter asks all its users to change passwords after glitch
topbanner

More News from this section

Subscribe by Email