topbanner
Saturday December 16th, 2017 - 4:38:pm
topbanner
topbanner

മരുമകനെ വൈറ്റ്ഹൗസ് ഉപദേശകനായി നിയമിച്ചു; ബന്ധു നിയമന വിവാദത്തില്‍ ട്രംപും

Jikku Joseph
മരുമകനെ വൈറ്റ്ഹൗസ് ഉപദേശകനായി നിയമിച്ചു; ബന്ധു നിയമന വിവാദത്തില്‍ ട്രംപും

വാഷിംങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ മുഖ്യഉപദേഷ്ടാവായി മരുമകനെ നിയമിക്കുന്നു. ട്രംപിന്റെ മരുമകനും വ്യവസായിയുമായ യാറെഡ് കുഷ്നെറെയാണ് വൈറ്റ്ഹൗസ് സീനിയര്‍ ഉപദേഷ്ടാവായി നിയമിക്കുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണപരിപാടികളുടെ പ്രധാന ചുമതല വഹിച്ചവരില്‍ ഒരാളായിരുന്ന യാറെഡ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനിനസുകാരനാണ് യാറെഡ്.

പ്രസിഡന്റിന്റെ അടുത്ത ബന്ധുവിനെ പ്രധാന തസ്തികയില്‍ നിയമിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ്വമാണ്. ഈ പുതിയ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തി. മരുമകനെ നിയമിക്കാനുള്ള തീരുമാനം ട്രംപ് പുനഃപരിശോധിക്കണമെന്നു ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു.

മരുമകന്‍ വിലമതിക്കാനാവാത്ത സ്വത്താണെന്നും ഇങ്ങനെയൊരു പദവി നല്‍കുന്നതില്‍ അഭിമാനിക്കുന്നുവെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു. നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ ജനുവിരി 20 നാണ് ട്രംപ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത്.

English summary
trumps son in law kushner to become senior adviser in white house
topbanner topbanner

More News from this section

Subscribe by Email