Tuesday November 13th, 2018 - 1:49:am
topbanner

ട്രംപ് നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു ; മന്‍ഹാറ്റനില്‍ പിടിയിലായ ഭീകരന്റെ പോസ്റ്റിങ്ങനെ

suji
ട്രംപ് നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു ; മന്‍ഹാറ്റനില്‍ പിടിയിലായ ഭീകരന്റെ പോസ്റ്റിങ്ങനെ

തിരക്കുള്ള മന്‍ഹാറ്റന്‍ ബസ് സ്റ്റേഷന് സമീപം ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചയാള്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തി.അകായദ് ഉല്ല എന്ന ബംഗ്ലാദേശുകാരനാണ് പിടിയിലായത് .ഐഎസ് അനുഭാവിയായ ഇയാള്‍ ദേഹത്ത് പൈപ്പ് ബോംബ് കെട്ടിവച്ച് ചാവേറായി ആക്രമണം നടത്താനാണ് എത്തിയത്.സ്വയം നിര്‍മ്മിതമായ വീര്യം കുറഞ്ഞ ബോംബായതിനാല്‍ ഗുരുതരമായ നാശനഷ്ടമുണ്ടായില്ല.സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റു.

സ്‌ഫേടനം നടത്തുന്നത് മുന്‍പായി ഉല്ല യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു' നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ ട്രംപ്,നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു' എന്നായിരുന്നു പോസ്റ്റ് .

ബംഗ്ലാദേശില്‍ ഭാര്യയും കുഞ്ഞുമുള്ള ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല .ഒറ്റയ്ക്കാണ് കൃത്യം ചെയ്തത്.സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.മരിക്കാനൊരുങ്ങിയാണ് എത്തിയതെന്ന് ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.ഐഎസുമായി ബന്ധമുണ്ടെന്നും ഇയാള്‍ പറഞ്ഞു.

Read more topics: trump,post, newyork blast suspect
English summary
trump you failed to protect your nation newyork blast suspect post
topbanner

More News from this section

Subscribe by Email