Sunday June 24th, 2018 - 11:51:pm
topbanner
Breaking News

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കി

suji
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കി

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെസ്‌ക് ടില്ലേഴ്‌സനെ പുറത്താക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശകരില്‍ ഒരാളാണ് ടില്ലേഴ്‌സ്. പകരം യുഎസ് ചാര സംഘടനയായ സിഐഎയുടെ തലവന്‍ മൈക്ക് പോംപിയായിരിക്കുന്നു ഈ സ്ഥാനത്ത് . ജിന ഹാസ്പല്‍ സിഐഎയുടെ പുതിയ ഡയറക്ടറുമാകും. സിഐഎയുടെ ആദ്യ വനിതാ മേധാവിയാണെന്നതും ശ്രദ്ധേയമാണ്.

ട്വീറ്റിലൂടെ ടില്ലേഴ്‌സനു നന്ദി പറഞ്ഞ അദ്ദേഹം വരാനിരിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി മികച്ച പ്രകടനമായിരിക്കും കാഴ്ചവയ്ക്കുകയെന്നും വ്യക്തമാക്കി. ഒരു വര്‍ഷം മുന്‍പാണു ടില്ലേഴ്‌സന്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തിയത്.

കഴിഞ്ഞ ഒക്ടോബറില്‍ ട്രംപും ടില്ലേഴ്‌സനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതുമുതല്‍ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വരുമെന്ന സൂചനകള്‍ വന്നുതുടങ്ങിയിരുന്നു. ടില്ലേഴ്‌സന്റെ നയതന്ത്ര ഇടപെടലുകളെ ട്രംപ് പലതവണ വിമര്‍ശിച്ചിരുന്നു. ഒടുവില്‍ പുറത്താക്കി നടപടിയും സ്വീകരിച്ചിരിക്കുകയാണ്.

 

English summary
trump fires rex tillerson picks cia director pompeo as secretary of State

More News from this section

Subscribe by Email