Friday September 21st, 2018 - 9:18:pm
topbanner

ഇഷ്ടക്കേട് തുറന്നടിച്ച് ഡൊണാള്‍ഡ് ട്രംപ് ; അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ രൂക്ഷ വിമര്‍ശനം

suji
ഇഷ്ടക്കേട് തുറന്നടിച്ച് ഡൊണാള്‍ഡ് ട്രംപ് ; അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ രൂക്ഷ വിമര്‍ശനം

വാഷിങ്ടണ്‍ ; അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നമുക്ക് മുന്നില്‍ ചില രാജ്യങ്ങളുണ്ട്. ഉദാഹരണത്തിന് ഇന്ത്യയെ തന്നെയെടുക്കാം. നൂറു ശതമാനത്തിലധികമാണ് ഉല്‍പ്പന്നങ്ങള്‍ക്ക് അവര്‍ ഇറക്കുമതി ചുങ്കം ചുമത്തുന്നത്. ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു, ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായിരുന്നു രൂക്ഷ വിമര്‍ശനം.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കൂട്ടാനുള്ള അമേരിക്കയുടെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കയുമായി ചൈനയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയും അടക്കം ആഗോള വ്യാപാര രംഗത്ത് നിലനില്‍ക്കുന്ന അസന്തുലാതാവസ്ഥയ്ക്ക് തിരിച്ചടിയാണ് ഇറക്കുമതി തീരുവ കൂട്ടാനുള്ള യുഎസിന്റെ തീരുമാനമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയ്ക്കായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും അടുത്താഴ്ച അമേരിക്കയിലേക്ക് തിരിക്കും ചര്‍ച്ചയില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അധ്യക്ഷത വഹിക്കും.

 

Read more topics: trump ,india
English summary
trump against india
topbanner

More News from this section

Subscribe by Email