Friday October 19th, 2018 - 1:15:pm
topbanner
Breaking News

തപാലില്‍ ലഭിച്ച കത്തില്‍ വിഷപ്പൊടി: ട്രംപിന്റെ മരുമകള്‍ അബോധാവസ്ഥയില്‍

Anju NC
തപാലില്‍ ലഭിച്ച കത്തില്‍ വിഷപ്പൊടി: ട്രംപിന്റെ മരുമകള്‍ അബോധാവസ്ഥയില്‍

ന്യൂയോര്‍ക്ക്: തപാല്‍ വഴി ലഭിച്ച കത്തിലെ വിഷപ്പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വനേസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിഡന്റിന്റെ മൂത്ത മകന്‍ ട്രംപ് ജൂനിയറിന്റെ ഭാര്യയാണ് വനേസ. പിതാവിനെ ശക്തമായി അനുകൂലിക്കുന്നയാളാണ് മകന്‍ ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപ്. തികച്ചും അപമാനകരമായ സംഭവമെന്നാണ് ജൂനിയര്‍ ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിലാസത്തിലാണ് തപാല്‍ ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പോലീസ് വക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു. വെളുത്ത നിറത്തിലുള്ള പൊടിയാണ് ഇതില്‍ ഉണ്ടായിരുന്നത്. ഈ പൊടി വിദഗ്ദ പരിശോധനയക്ക് അയച്ചിരിക്കുകയാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English summary
trump's daughter in law hospitalised after opening mail carrying powder
topbanner

More News from this section

Subscribe by Email