Tuesday February 19th, 2019 - 6:45:pm
topbanner

കുട്ടിയെ പീഡിപ്പിച്ചതിന് വനിതാ ജയിലില്‍ അടച്ച ട്രാന്‍സ്‌ജെന്‍ഡര്‍ നാലു പേരെ പീഡിപ്പിച്ചു

suji
കുട്ടിയെ പീഡിപ്പിച്ചതിന് വനിതാ ജയിലില്‍ അടച്ച ട്രാന്‍സ്‌ജെന്‍ഡര്‍ നാലു പേരെ പീഡിപ്പിച്ചു

ഒരു കുട്ടിക്ക് നേരെ അക്രമം അഴിച്ചുവിടുകയും മോശമായി പെരുമാറുകയും ചെയ്ത കുറ്റത്തിനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട കാരണ്‍ വൈറ്റിനെ 2001ല്‍ ജയിലില്‍ അടയ്ക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായും സ്ത്രീയായി മാറാത്ത ഇയാള്‍ വനിതാ ജയിലില്‍ സഹതടവുകാരികള്‍ക്ക് നേരെ ലൈംഗിക അക്രമം നടത്തുകയായിരുന്നു. നാല് സ്ത്രീകള്‍ക്ക് നേരെയാണ് ഇവര്‍ ലൈംഗിക പീഡനം അഴിച്ചുവിട്ടത്.

ഡേവിഡ് തോംപ്‌സണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാതെയാണ് കാരണ്‍ വൈറ്റെന്ന് പേര് മാറ്റിയത്. ശിക്ഷിക്കപ്പെട്ട വൈറ്റിനെ എച്ച്എംപി ന്യൂ ഹാളിലേക്ക് അയയ്ക്കുകയായിരുന്നു. 2016 ഫെബ്രുവരി മുതല്‍ ഡിസംബര്‍ വരെ ഒരു സ്ത്രീയ്ക്ക് നേരെ നടത്തിയ മൂന്ന് പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ഇവര്‍ നടത്തിയത്.

എന്നാല്‍ തനിക്ക് ലൈംഗികശേഷിക്കുറവ് ഉണ്ടെന്നാണ് വൈറ്റ് അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ പീഡനം നടത്താന്‍ കഴിയില്ലെന്നും വാദിച്ചെങ്കിലും ഇവരെ റിമാന്‍ഡ് ചെയ്തു. ജയിലില്‍ കിടക്കവെ മറ്റൊരു പീഡനക്കേലും വൈറ്റിനെതിരെ ചുമത്തി. നാല് പീഡനക്കേസുകളില്‍ ഇപ്പോള്‍ ഇവര്‍ തെറ്റ് സമ്മതിച്ചിട്ടുണ്ട്.

2017 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ രണ്ട് ലൈംഗിക അക്രമങ്ങളും ഇവര്‍ സമ്മതിച്ചു. ഒരു മുന്‍ ഭാര്യയും, മകനും ഉണ്ടായിരിക്കവെയാണ് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗമായി സ്വയം മാറിയത്. എന്നാല്‍ ജെന്‍ഡര്‍ ഐഡന്റിറ്റി ക്ലിനിക്കില്‍ ഇവര്‍ പോയതുമില്ല. ഇതോടെ ആര്‍മ്ലിയിലെ പുരുഷ ജയിലിലേക്ക് വൈറ്റിനെ അയച്ചു. തെറ്റ് പറ്റിയെന്ന് പ്രിസണ്‍ സര്‍വ്വീസ് സമ്മതിച്ചിട്ടുണ്ട്.

 

Viral News

English summary
transgender person accused of rape sexually assaults inmates within days
topbanner

More News from this section

Subscribe by Email