Wednesday November 14th, 2018 - 10:50:am
topbanner

ടൊറന്റൊ വെടിവയ്പ്പ് ; പരിക്കേറ്റ പത്തുവയസ്സുകാരിയും മരിച്ചു ; മരണം മൂന്നായി

suji
ടൊറന്റൊ വെടിവയ്പ്പ് ; പരിക്കേറ്റ പത്തുവയസ്സുകാരിയും മരിച്ചു ; മരണം മൂന്നായി

ടൊറന്റോ ; ഞായറാഴ്ച രാത്രി നഗരത്തിലുണ്ടായ വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരിയും മരിച്ചു. 18 വയസ്സുള്ള യുവതി നേരത്തെ മരിച്ചിരുന്നു. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം മൂന്നായി. 29 കാരനായ അക്രമി പോലീസ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും ഇന്‍വെസ്റ്റിഗേഷന്‍ സംഘം അറിയിച്ചു. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇയാളുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അവസാനിക്കു.

അക്രമി ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് കണ്ടെത്തി. ഡാന്‍ഫോര്‍ത്ത് അവന്യൂ ലാഗന്‍ അവന്യ ഇന്‍ര്‍സെക്ഷന് സമീപം നടക്കുകയായിരുന്ന യുവാവ് ആദ്യം ഒരു റെസ്റ്റോറന്റിലേക്കാണ് വെടിയുതിര്‍ത്തത്. പിന്നീട് ബ്രൗഡന്‍ അവന്യു വരെ ഇതു തുടര്‍ന്നു. പോലീസ് എത്തി ഇവിടെ വച്ചാണ് ഏറ്റുമുട്ടിയത്. രക്ഷപ്പെട്ട അക്രമിയെ നൂറു മീറ്ററോളം അകലെ മരിച്ച നിലയില്‍ കണ്ടെത്തി.

വെടിവയ്പ്പില്‍ 13 പേര്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല .
പ്രമുഖ റെസ്റ്റൊറന്റുകളും, കഫെ, ഷോപ്പുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ടൊറന്റോ ഈസ്റ്റ് എന്‍ഡ്. കൈത്തോക്ക് ഉപയോഗിച്ചായിരുന്നു അക്രമമെന്ന് പോലീസ് പറഞ്ഞു. 25 തവണ നിറയൊഴിക്കുന്ന ശബ്ദം കേട്ടതായാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.

ഈ വര്‍ഷം ടൊറന്റോയില്‍ വന്‍തോതില്‍ തോക്ക് ഉപയോഗിച്ചുള്ള അക്രമം കൂടുന്നത് അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്. അക്രമങ്ങള്‍ പടര്‍ന്നതോടെ 200 പോലീസ് ഉദ്യോഗസ്ഥരെയാണ് ടൊറന്റോ നഗരത്തില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്. ഗ്യാംഗുകള്‍ തമ്മിലുള്ള സംഘട്ടനമാണ് പലപ്പോഴും അക്രമത്തില്‍ കലാശിക്കുന്നത്. തോക്ക് അനായാസം ലഭ്യമാകുന്നതും പ്രശ്‌നമാണെന്ന് മേയര്‍ ജോണ്‍ ടോറി പറയുന്നു.

 

Read more topics: toronto mass shooting,death
English summary
toronto mass shooting death toll rises to three
topbanner

More News from this section

Subscribe by Email