Thursday November 15th, 2018 - 8:23:pm
topbanner

മയക്കുമരുന്ന് ഗുളികകളുമായി പ്രമുഖ വനിതാ ക്രിക്കറ്റ് താരം അറസ്റ്റില്‍

NewsDesk
മയക്കുമരുന്ന് ഗുളികകളുമായി പ്രമുഖ വനിതാ ക്രിക്കറ്റ് താരം അറസ്റ്റില്‍

ചിറ്റഗോംഗ്: ധാക്ക പ്രീമിയര്‍ ലീഗിലെ താരവും ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് കളിക്കാരിയുമായ നസ്റീന്‍ ഖാന്‍ മുക്ത 14,000 മയക്ക് മരുന്ന് ഗുളികകളുമായി അറസ്റ്റിലായി.

കോക്സ് ബസാറില്‍ ഒരു മത്സരം കഴിഞ്ഞു വരുന്നതിനിടെ ടീം ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് മയക്കു ഗുളികകള്‍ പോലീസ് കണ്ടെടുത്തത്. കഫീന്‍ ചേര്‍ത്ത മയക്ക് മരുന്നുകളാണ് ഇവയെന്ന് പരിശോധന നടത്തിയ പോലീസ് സംഘത്തിന്റെ തലവന്‍ പ്രണോബ് ചൗധരി പറഞ്ഞു.

ജീവപര്യന്തം ശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ് നസ്റീന്‍ ഖാന്‍ മുക്തക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള സ്ഥലമാണ് കോക്സ് ബസാര്‍.

Read more topics: woman, cricket, arrest, drug, Bangladesh
English summary
Top woman cricketer arrested for drug trafficking in Bangladesh
topbanner

More News from this section

Subscribe by Email