Sunday June 16th, 2019 - 9:02:am
topbanner
topbanner

എട്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തയാള്‍ വന്നു പതിച്ച് 21 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

suji
 എട്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തയാള്‍ വന്നു പതിച്ച് 21 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവനൊക്കെ ഒറ്റയ്ക്ക് മരിച്ചാല്‍ പോരെ മറ്റുള്ളവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ? ഈ വാര്‍ത്ത കേട്ടാല്‍ അങ്ങിനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഉക്രെയിനിലാണ് സംഭവം. ചാകാനായി എട്ടാം നിലയില്‍ നിന്നും ചാടിയ വ്യക്തി ചെന്നുപതിച്ചത് താഴെ നിന്നിരുന്ന 21 മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്താണ്. സംഭവത്തില്‍ കുഞ്ഞും, ആത്മഹത്യ ചെയ്ത 39-കാരനും സംഭവസ്ഥലത്ത് മരിച്ചു.

പിതാവ് നോക്കിനില്‍ക്കെയായിരുന്നു ദുരന്തം. ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയ വ്യക്തി കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. സ്ഥലത്ത് പാഞ്ഞെത്തിയ പാരാമെഡിക്കുകള്‍ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്ക് യാത്ര പറയാന്‍ കുട്ടിയുടെ അമ്മ പോയ സമയത്തായിരുന്നു അപകടം.

ആത്മഹത്യ ചെയ്തയാള്‍ വന്നുവീണത്തിന്റെ ആഘാതത്തില്‍ കുട്ടി ചതഞ്ഞ് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയും, പിതാവും ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കുട്ടിയുടെ ബന്ധുക്കളുടെ അയല്‍ക്കാരനാണ് ആത്മഹത്യ ചെയ്തത്.

 

 

 

Read more topics: toddler, killed, eighth floor
English summary
toddler is killed when suicidal man falls from eighth floor
topbanner

More News from this section

Subscribe by Email