Sunday June 24th, 2018 - 4:29:pm
topbanner
Breaking News

വിദ്യാര്‍ഥിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു

NewsDesk
വിദ്യാര്‍ഥിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു

വാഷിംഗ്ടണ്‍: വിദ്യാര്‍ഥിക്ക് നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫ് ളോറിഡയിലെ അധ്യാപികയാണ് അറസ്റ്റിലായത്.

ഫ് ളോറിഡയിലെ ഹെയ്‌നസ് സിറ്റി ഹൈസ്‌കൂളിലെ അധ്യാപികയാണ് ഇരുപത്തിയേഴുകാരിയായ ഇവര്‍. ഓണ്‍ലൈന്‍ ഗെയിമിലൂടെ പരിചയപ്പെട്ട കുട്ടിക്കാണ് അധ്യാപിക സന്ദേശങ്ങള്‍ അയച്ചതെന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

2017 നവംബര്‍ 26 മുതല്‍ ഡിസംബര്‍ 12വരെ ഇരുവരും തമ്മില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും ഇവയൊക്കെയും ലൈംഗികച്ചുവയുള്ളവയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ അധ്യാപികയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

Read more topics: Florida, teacher, arrest, boy
English summary
Florida teacher arrested for messages she sent to a teenage boy through Xbox

More News from this section

Subscribe by Email