Wednesday October 24th, 2018 - 7:04:am
topbanner
Breaking News

പത്തുവയസുകാരനെ പീഡിപ്പിച്ച് കൊന്നവരെ പരസ്യമായി വെടിവച്ച് കൊന്ന് കെട്ടിത്തൂക്കി

suji
പത്തുവയസുകാരനെ പീഡിപ്പിച്ച് കൊന്നവരെ പരസ്യമായി വെടിവച്ച് കൊന്ന് കെട്ടിത്തൂക്കി

യെമന്‍ ; പത്തുവയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ യെമില്‍ പൊതു നിരത്തില്‍ വെടിവച്ചു കൊന്നു. പ്രതികളെ മുട്ടുകാലില്‍ ഇരുത്തി പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം കെട്ടി തൂക്കി മണിക്കൂറുകളോളം ജനത്തിരക്കുള്ള നഗരത്തില്‍ പ്രദര്‍ശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട് .

പത്തുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുത്തശ്ശിയുടെ വീട്ടിലേക്ക് പോകും വഴി കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധിച്ച് ഒരു സ്‌കൂളില്‍ വച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. പിന്നീട് മൃതദേഹം ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ ഒളിപ്പിച്ചു.

പ്രതികള്‍ക്ക് രണ്ടുപേര്‍ക്ക് 19 വയസ്സും ഒരാള്‍കക് 27 വയസ്സുമാണ് പ്രായം. പീഡനം, കൊലപാതകം ഉള്‍പ്പെടെ ഗൗരവ കുറ്റകൃത്യങ്ങള്‍ക്ക് യെമനില്‍ വധശിക്ഷ നല്‍കാറുണ്ട് .

 

 

 

English summary
three paedophiles are publicly shot then hanged from a crane in yemen
topbanner

More News from this section

Subscribe by Email