Wednesday September 26th, 2018 - 8:21:pm
topbanner

ഫേസ്ബുക്കില്‍ ലൈവ്; പെണ്‍കുട്ടിയെ മൂന്നു മണിക്കൂര്‍ ബലാത്സംഗം ചെയ്തു

NewsDesk
ഫേസ്ബുക്കില്‍ ലൈവ്; പെണ്‍കുട്ടിയെ മൂന്നു മണിക്കൂര്‍ ബലാത്സംഗം ചെയ്തു

സ്‌റ്റോക്‌ഹോം: പെണ്‍കുട്ടിയെ മൂന്നു മണിക്കൂര്‍ ബലാത്സംഗം ചെയ്യുന്നത് ലൈവായി പ്രചരിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. 18, 20, 24 വയസുള്ളവരാണ് അറസ്റ്റിലായത്. ഞായറാഴ്ച സ്വീഡന്‍ തലസ്ഥാന നഗരിയായ സ്‌റ്റോക്‌ഹോമില്‍നിന്നും 70 കിലോമീറ്റര്‍ അകലെ ഉപ്‌സല അപ്പാര്‍ട്‌മെന്റിലായിരുന്നു സംഭവം.

ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങള്‍ വിഡിയോ കണ്ട ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 60,000 അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പാണിത്. സംഭവത്തിെന്റ ദൃശ്യങ്ങള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ പൊലീസിന് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിലുള്‍പ്പെട്ട പ്രതികളിലൊരാള്‍ തോക്കുമായി നില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്.

വിഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പൈട്ടന്നാണ് പൊലീസ് പറയുന്നത്. വീഡിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ നീക്കം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

Read more topics: men, arrest, Sweden, Facebook, rape
English summary
Three men arrested in Sweden after Facebook Live 'gang-rape'
topbanner

More News from this section

Subscribe by Email