Friday November 16th, 2018 - 3:45:pm
topbanner

യുഎസില്‍ കാട്ടുതീ പടര്‍ന്നു: മൂന്നു പേര്‍ മരിച്ചു

Jikku Joseph
യുഎസില്‍ കാട്ടുതീ പടര്‍ന്നു: മൂന്നു പേര്‍ മരിച്ചു

വാഷിംഗ്ടണ്‍: കാട്ടുതീ പടര്‍ന്നു പിടിച്ച് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും 150 ലേറെ കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. യുഎസിലെ ടെന്നിസിയിലാണ് സംഭവം. മരിച്ചവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും, ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

തീപിടുത്തത്തില്‍ പരിക്കേറ്റ് വിവധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 12 പേരുടെ നില ഗുരുതരമാണ്. 400 ലേറെ അഗ്‌നിശമനസേന അംഗങ്ങളാണ് തീ നിയന്ത്രിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ സമാനമായ രീതിയില്‍ തീപിടുത്തമുണ്ടായിരുന്നു. അന്ന് 100 ലേറെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.

English summary
three death in us and spread to wild caught
topbanner

More News from this section

Subscribe by Email