Thursday November 15th, 2018 - 8:15:am
topbanner

വാഹന മോഷ്ടാക്കള്‍ക്ക് ഈ സ്ത്രീ കൊടുത്ത പണി കണ്ടോ

suji
വാഹന മോഷ്ടാക്കള്‍ക്ക് ഈ സ്ത്രീ കൊടുത്ത പണി കണ്ടോ

തോക്കു ചൂണ്ടി വാഹനം മോഷ്ടിക്കാനെത്തിയ യുവാക്കള്‍ക്ക് ഒരു സ്ത്രീ തന്റെ ജീപ്പ് ചെറോക്കി ഉപയോഗിച്ച് കൊടുത്ത പണി വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. മകളുമായി ജീപ്പ് ചെറോക്കിയില്‍ വീട്ടിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങിയ സ്ത്രീയുടെ വാഹനം മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്.

യുവതിയുടെ പുറകെ വാനില്‍ വീട്ടിലേക്ക് കയറിയ മൂന്നു യുവാക്കള്‍ ഇവരോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തില്‍ നിന്നിറങ്ങാതെ യുവതി ജീപ്പ് വേഗത്തില്‍ പുറകോട്ടെടുത്ത് വാന്‍ ഇടിച്ചു തെറുപ്പിച്ചു. മോഷ്ടാക്കള്‍ വാഹനത്തെ ഇടിപ്പിക്കുന്നത് തടയാന്‍ നോക്കിയെങ്കിലും നടന്നില്ല. ഗേറ്റിന് പുറത്തെത്തിയ വാഹനവുമായി രക്ഷപ്പെടാന്‍ അവര്‍ ശ്രമിച്ചെങ്കിലും യുവതി വീണ്ടും വാഹനം ഇടിച്ചു തെറിപ്പിച്ചു. മറ്റു വഴിയില്ലാതെ വാഹനം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

ജീപ്പിന്റെ ലക്ഷ്വറി എസ്യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് ചെറോക്കി, എക്‌സ് ഷോറൂം വില തുടങ്ങുന്നത് 78 ലക്ഷത്തിലാണ് .

 

Read more topics: thieves ,trouble,women react
English summary
thieves are in trouble when women react
topbanner

More News from this section

Subscribe by Email