topbanner
Wednesday February 21st, 2018 - 2:49:pm
topbanner
Breaking News

തെരേസമെയ്ക്ക് നേരെ വധശ്രമം; 12 മാസത്തിനിടയില്‍ ഒമ്പത് തവണ വധശ്രമം

Jikku Joseph
തെരേസമെയ്ക്ക് നേരെ വധശ്രമം; 12 മാസത്തിനിടയില്‍ ഒമ്പത് തവണ വധശ്രമം

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. നൈയ്മുര്‍ സകരിയ്യ റഹ്മാന്‍ (20) മൂഹമ്മദ് ആഖിബ് ഇംറാന്‍ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ലണ്ടനിലെ ഡൗണ്‍ സ്ട്രീറ്റില്‍ സ്‌ഫോടനം നടത്താനും തരേസ മെയിയെ കൊലപ്പെടുത്താനുമായിരുന്നു ഇവരുടെ പദ്ധതിയെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചു.

കഴിഞ്ഞ 12 മാസത്തിനിടയില്‍ ഒമ്പതു തവണ തെരേസ മേയ്‌ക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ചൊവ്വാഴ്ച വ്യക്തമാക്കി.



English summary
terror plot to kill british PM theresa may foiled
topbanner

More News from this section

Subscribe by Email