topbanner
Friday November 24th, 2017 - 7:38:am
topbanner
Breaking News

രാഷ്ട്രീയക്കാരില്ലാത്ത രാജ്യം വരുന്നു; ലോകത്തിലെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന രാജ്യം 2020-ല്‍ പസഫിക് സമുദ്രത്തില്‍

suji
 രാഷ്ട്രീയക്കാരില്ലാത്ത രാജ്യം വരുന്നു; ലോകത്തിലെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന രാജ്യം 2020-ല്‍ പസഫിക് സമുദ്രത്തില്‍

രാഷ്ട്രീയക്കാര്‍ ഇല്ലാതെ സമാധാനമായി എങ്ങിനെ ജീവിക്കാമെന്ന് ചിന്തിക്കുന്ന ഒരു കൂട്ടര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ട്. അവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. രാഷ്ട്രീയക്കാരുടെ ശല്യമില്ലാതെ കഴിയാന്‍ അവസരമൊരുക്കുന്ന ലോകത്തിലെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന രാജ്യം പസിഫിക് സമുദ്രത്തില്‍ സജ്ജമാകും.

2020-ഓടെ താഹിതി ദ്വീപിന് സമീപമാണ് ഈ പൊങ്ങിക്കിടക്കുന്ന രാജ്യം സംഭവിക്കുക. ഹോട്ടലുകള്‍, വീടുകള്‍, ഓഫീസുകള്‍, റെസ്റ്റൊറന്റുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും അടുത്ത വര്‍ഷങ്ങളില്‍ നിര്‍മ്മിക്കും. മനുഷ്യരാശിയെ രാഷ്ട്രീയക്കാരില്‍ നിന്നും മോചിപ്പിക്കുമെന്ന് അവകാശപ്പെടുന്ന സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ രാജ്യം സൃഷ്ടിക്കുന്നത്.

പേപല്‍ സ്ഥാപകന്‍ പീറ്റര്‍ തീലാണ് ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് നല്‍കുന്നത്. അന്താരാഷ്ട്ര ജലമാര്‍ഗ്ഗത്തില്‍ പൊങ്ങിക്കിടക്കുന്ന സ്വതന്ത്ര രാജ്യത്തിന് സ്വന്തം നിയമങ്ങളുമുണ്ടാകും. 2050-ഓടെ ഇത്തരം ആയിരക്കണക്കിന് രാജ്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സീസ്‌റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ജോ ക്വിര്‍ക്കിന്റെ പ്രഖ്യാപനം.

 

 

 

 

 

Read more topics: politician, world
English summary
the world without politicians
topbanner topbanner

More News from this section

Subscribe by Email