Monday September 24th, 2018 - 12:19:am
topbanner

4 പെണ്ണുങ്ങള്‍ കള്ളടിച്ച് ബഹളം വെച്ചാല്‍ ? വിമാനം അടിയന്തിരമായി നിലത്തിറക്കി

suji
 4 പെണ്ണുങ്ങള്‍ കള്ളടിച്ച് ബഹളം വെച്ചാല്‍ ? വിമാനം അടിയന്തിരമായി നിലത്തിറക്കി

മാഞ്ചസ്റ്ററില്‍ നിന്നും സൈപ്രസിലേക്കുള്ള ഈസിജെറ്റ് വിമാനത്തില്‍ യാത്ര ചെയ്തവരുടെ സമാധാനം കെടുത്തിയാണ് നാല് സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. മദ്യപിച്ച് ലക്കുകെട്ടസ്ത്രീകളുടെ പെരുമാറ്റം അതിര്‍ത്തികള്‍ ലംഘിച്ചതോടെ വിമാനം ഏതന്‍സിലെ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി നാലെണ്ണത്തിനെയും പുറംതള്ളിയ ശേഷമാണ് ബാക്കി യാത്ര പൂര്‍ത്തിയാക്കിയത്.

വിമാനത്തില്‍ യുവതികള്‍ നടന്ന അസഭ്യവര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാര്‍ക്ക് നേര്‍ക്ക് നടത്തിയ അധിക്ഷേപങ്ങള്‍ ചോദ്യം ചെയ്യാനെത്തിയ പുരുഷ ക്രൂവിന് നേര്‍ക്കായി പിന്നീട് ഇവരുടെ രോഷപ്രകടനം. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ആളുടെ നേര്‍ക്കും ഇവരുടെ വാക്‌പോര് നീണ്ടു.

ഒടുവില്‍ എല്ലാവരും ചേര്‍ന്ന് യുവതിയെ സമാധാനിപ്പിച്ച് സീറ്റിലിരുത്തിയതോടെ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് കരച്ചിലായി. തനിക്ക് ഹോളിഡേ ആഘോഷിക്കാന്‍ പോയാല്‍ പീഡിപ്പിക്കപ്പെടുമെന്ന് ഭയമാണെന്നും വീട്ടിലേക്ക് തിരികെ പോകണമെന്നുമായി പിന്നീടുള്ള ആവശ്യം. ഏതന്‍സില്‍ വിമാനം ഇറക്കി ഇവരെ പുറത്താക്കിയപ്പോള്‍ മറ്റ് യാത്രക്കാര്‍ കൈയടിച്ചത് ശല്യം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്.

യാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിച്ച നാല് യുവതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷ തന്നെ പ്രശ്‌നത്തിലാക്കുന്ന ഇത്തരം പെരുമാറ്റം അനുവദിക്കാന്‍ കഴിയില്ലെന്ന് ഈസിജെറ്റ് വ്യക്തമാക്കി.

 

Read more topics: flight, forced to land, 4 women
English summary
the flight was forced to land in athens where four women were kicked off
topbanner

More News from this section

Subscribe by Email