Wednesday October 17th, 2018 - 5:00:am
topbanner
Breaking News

കുരങ്ങന്റെ സെല്‍ഫിയില്‍ കുരങ്ങിന് കോപ്പിറൈറ്റില്ല; അതൊക്കെ മനുഷ്യന് മാത്രമെന്ന് കോടതി

suji
കുരങ്ങന്റെ സെല്‍ഫിയില്‍ കുരങ്ങിന് കോപ്പിറൈറ്റില്ല; അതൊക്കെ മനുഷ്യന് മാത്രമെന്ന് കോടതി

അങ്ങനെ അക്കാര്യത്തില്‍ തീരുമാനമായി. ലോകത്തില്‍ ആദ്യമായാകും ഒരു മൃഗമെടുത്ത സെല്‍ഫിയുടെ പേരില്‍ നിയമപോരാട്ടം നടന്നത്. മൃഗങ്ങള്‍ സൃഷ്ടിച്ച ചിത്രത്തിന്റെ കോപ്പിറൈറ്റ് അവകാശം മനുഷ്യന് തന്നെയാണെന്ന് വിധിച്ച് കൊണ്ടാണ് യുഎസ് അപ്പീല്‍ കോടതി തര്‍ക്കത്തിന് അന്ത്യം കുറിച്ചത്.

2011ല്‍ ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറ പിടിച്ചുവാങ്ങിയ കുരങ്ങന്‍ സ്വയം ക്ലിക്ക് ചെയ്തപ്പോള്‍ പതിഞ്ഞ ഫോട്ടോ സീരീസിന്റെ പേരിലാണ് ഈ അവകാശത്തര്‍ക്കം കോടതി കയറിയത്. ചിരിച്ച് കൊണ്ട് നില്‍ക്കുന്ന സെല്‍ഫികള്‍ ലോകപ്രശസ്തമായപ്പോള്‍ മൃഗത്തിന് കോപ്പിറൈറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മൃഗാവകാശ സംഘടനായ പെറ്റ പരാതി നല്‍കുകയായിരുന്നു.

ഫോട്ടോഗ്രാഫര്‍ ഡേവിഡ് സ്ലാട്ടറിനെതിരെയാണ് പെറ്റ പരാതി നല്‍കിയത്. ചിത്രങ്ങളുടെ അവകാശം തങ്ങള്‍ക്ക് നല്‍കി ഇതില്‍ നിന്നും ലഭിക്കുന്ന പണം നാറുട്ടോ എന്ന കുരങ്ങിന്റെ ക്ഷേമത്തിന് ചെലവാക്കണമെന്നായിരുന്നു സംഘനയുടെ വാദം. ഇന്തോനേഷ്യയിലേക്കുള്ള യാത്രയിലാണ് സ്ലാട്ടറുടെ ക്യാമറയില്‍ ചിത്രങ്ങള്‍ പതിഞ്ഞത്.

നിലവില്‍ ഇത് കാലിഫോര്‍ണിയയിലെ സെല്‍ഫി മ്യൂസിയത്തിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കോപ്പിറൈറ്റ് അവകാശം ഉന്നയിക്കാന്‍ മനുഷ്യന് മാത്രമാണ് നിലവിലെ നിയമങ്ങള്‍ അവസരം നല്‍കുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യുഎസ് കോടതി വിധി.

 

Read more topics: copyrights, humans ,court ,monkey
English summary
the court ruled that copyrights can only be claimed by humans
topbanner

More News from this section

Subscribe by Email