Friday July 20th, 2018 - 2:05:pm
topbanner
Breaking News

തായ്‌ലാന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം സിനിമയാക്കാന്‍ ഹോളിവുഡ്; കുട്ടികളുടെ കുടുംബങ്ങള്‍ക്ക് കോളടിക്കുമോ

suji
തായ്‌ലാന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം സിനിമയാക്കാന്‍ ഹോളിവുഡ്; കുട്ടികളുടെ കുടുംബങ്ങള്‍ക്ക് കോളടിക്കുമോ

ദില്ലി: ഗുഹയില്‍ കുടുങ്ങിയ തായ് ഫുട്‌ബോള്‍ ടീമിനെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തക സംഘം നടത്തിയ പരിശ്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വാര്‍ത്തയാണ് ഈ ആഴ്ച ലോകം ഏറ്റവുമധികം കൊണ്ടാടിയത്. അന്ത്യന്തം നാടകീയമായ ഈ സംഭവം സിനിമയാക്കി ലോകത്തിന് മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹോളിവുഡ്.

ചൊവ്വാഴ്ചയാണ് 12 അംഗ ടീമിലെ അവസാന നാല് ആണ്‍കുട്ടികളെയും, കോച്ചിനെയും പുറത്തെത്തിച്ചത്. 2010ല്‍ ഭൂമിക്കടിയില്‍ കുടുങ്ങിയ 33 ചിലിയന്‍ ഖനന തൊഴിലാളികളെ 69 ദിവസത്തിന് ശേഷം രക്ഷിച്ചിരുന്നു. ഈ കഥ 2015ല്‍ 'ദി 33' എന്ന പേരില്‍ ആന്റോണിയോ ബന്ദേരാസ് നായകനായി ചലച്ചിത്രമാക്കി.

തായ് സോക്കര്‍ ടീമിന്റെ രക്ഷാപ്രവര്‍ത്തനം സിനിമയാക്കാന്‍ രണ്ട് പ്രൊഡക്ഷന്‍ കമ്പനികളാണ് മുന്നോട്ട് വന്നിരിക്കുന്നത്. തായ് സര്‍ക്കാരും, തായ് നേവിയും ഇവാന്‍ഹോ പിക്‌ചേഴ്‌സിനാണ് ഇതിനുള്ള അനുമതി നല്‍കിയത്. ജോണ്‍ എം ചൂവായിരിക്കും ഈ ചിത്രത്തിന്റെ സംവിധാനം. പ്യൂവര്‍ ഫ്‌ളിക്‌സ് നിര്‍മ്മാണ കമ്പനിയും ചിത്രത്തില്‍ സഹകരിക്കുമെന്നാണ് വിവരം.

രക്ഷപ്പെട്ട ഓരോ ആണ്‍കുട്ടിയുടെയും കുടുംബങ്ങളില്‍ നിന്നും കോച്ച്, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അവകാശം വാങ്ങിയ ശേഷമാകും നിര്‍മ്മാണവുമായി മുന്നോട്ട് പോകുക.

 

English summary
thai cave rescue hollywood producers plan major film
topbanner

More News from this section

Subscribe by Email