Wednesday November 14th, 2018 - 10:16:am
topbanner

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്തു മരണം

Jikku Joseph
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്തു മരണം

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലുള്ള സാന്റാ ഫെ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. കുട്ടികളാണ് മരിച്ചവരില്‍ ഏറെയുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളാണ് ഇരുവരും എന്നാണ് സൂചന.

ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് പ്രാദേശിക സമയം രാവിലെ ഒന്‍പതു മണിയോടെ വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥി കസ്റ്റഡിയിലുണ്ട്. അതേസമയം, ഈ വിദ്യാര്‍ഥിയാണോ അക്രമം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ടെക്‌സസിലെ വെടിവയ്പ്പില്‍ ആശങ്ക വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തു. വിദ്യാര്‍ഥികളുടെയും സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ്ഹൗസിലെ ഒരു ചടങ്ങില്‍ സംസാരിക്കവേ ട്രംപ് വ്യക്തമാക്കി.

English summary
texas school shooting leaves 10 people dead, most of them students
topbanner

More News from this section

Subscribe by Email